റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

ചാറ്റുകള്‍ ഇഷ്ടാനുസരണം വേര്‍തിരിക്കാൻ ഫീച്ചറുമായി വാട്‌സാപ്പ്

വാട്സാപ്പിൽ(Whatsapp) പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചർ(Custom Chat List Feature) എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചർ ആണിത്.

വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ്(Wabeta Info) ഈ പുതിയ സൗകര്യം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകൾ മാത്രം പ്രത്യേകം വേർതിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.

നിലവിൽ അൺറീഡ്, ഫേവറൈറ്റ്സ്, ഗ്രൂപ്പ്സ് എന്നിങ്ങനെയുള്ള ഫിൽറ്ററുകൾ വാട്സാപ്പിൽ ലഭ്യമാണ്.

ഇതിനൊപ്പമാണ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റുകൾ വേർതിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ഫീച്ചർ എത്തിയാൽ പ്രിയപ്പെട്ടവരുടെ ചാറ്റുകൾ കണ്ടെത്താൻ ചാറ്റ് ലിസ്റ്റിൽ ഒരുപാട് സ്ക്രോൾ ചെയ്യേണ്ടി വരില്ല.

വാട്സാപ്പ് ബിസിനസ് ഉപഭോക്താക്കൾക്കും ചാറ്റുകൾ ആവശ്യാനുസരണം വേർതിരിക്കാൻ ആ സൗകര്യം സഹായിക്കും.

ഇപ്പോൾ നിർമാണ ഘട്ടത്തിലിരിക്കുന്ന കസ്റ്റം ഫിൽറ്റർ ഫീച്ചർ വാട്സാപ്പിന്റെ ഭാവി അപ്ഡേറ്റുകളിലായിരിക്കും അവതരിപ്പിക്കപ്പെടുന്നത്.

X
Top