നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വീഡിയോ കോളിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

വാട്സ്ആപ്പിലൊരു വീഡിയോ കോൾ വരുന്നു, പക്ഷേ ക്യാമറ ഓണാക്കാൻ കഴിയുന്ന സാഹചര്യത്തില്ലല്ല നിങ്ങൾ, അല്ലെങ്കിൽ ക്യാമറ ഓണാക്കാൻ നിങ്ങൾക്ക് താത്പര്യമില്ല. വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറയും ഓണാവും. അപ്പോൾ പിന്നെ എന്ത് ചെയ്യും?

ഈ പ്രശ്നത്തിനൊരു പരിഹാരം കൊണ്ടുവരാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇനി വാട്സ്ആപ്പിൽ വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. കാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്ഡ് ചെയ്യാം.

ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്ക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ ‘ടേണ് ഓഫ് യുവര് വിഡിയോ’ എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും. ഇതിൽ തൊട്ടാല് ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക.

ഇതിനുപുറമെ ക്യാമറ ഓഫാക്കുമ്പോൾ ‘ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ’ എന്നൊരു ബട്ടണും ഉണ്ടായേക്കും.

വീഡിയോ കോൾ ദുരുപയോ​ഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും. വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകളെടുത്ത് അതുവെച്ച് ആളുകളെ ഭീഷണിപ്പെടുത്തി, പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല.

എന്നാൽ ഈ ഫീച്ചര് ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലായിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യതയെന്നാണ് ആന്ഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നത്.

X
Top