ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വാട്‌സാപ്പില്‍ എഡിറ്റ് ഓപ്ഷന്‍ എത്തി

റെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ എഡിറ്റ് (EDIT) ഓപ്ഷന്‍ എത്തി. വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സന്ദേശം (മെസേജ്) അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല.

15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ഇങ്ങനെ എഡിറ്റ് ചെയ്യപ്പെട്ട മെസേജിനൊപ്പം എഡിറ്റഡ് എന്ന ലേബല്‍ ഉണ്ടാകും. എന്നാല്‍, എഡിറ്റ് ഹിസ്റ്ററി ആ മെസേജ് ലഭിക്കുന്നവര്‍ക്ക് കാണാനാവില്ല.

അതായത്, എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ആ മെസേജ് എന്തായിരുന്നുവെന്ന് അറിയാനാവില്ല. ഇത്തരം ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, സന്ദേശം അയക്കുന്ന ആള്‍ക്കും കിട്ടുന്ന ആള്‍ക്കും മാത്രമേ കാണാനും വായിക്കാനും കഴിയൂ.

എല്ലാവര്‍ക്കുമില്ല

മുഴുവന്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ എഡിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടില്ല. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. എന്നാല്‍, ഏറെ വൈകാതെ എല്ലാവര്‍ക്കും ലഭ്യമായേക്കും.

ഏതാനും നാളുകള്‍ക്ക് മുമ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. പാറ്റേണ്‍/പാസ്‌വേഡ്/ഫിംഗര്‍പ്രിന്റ് ലോക്ക് എന്നിവ ഉപയോഗിച്ച് തുറന്നാല്‍ മാത്രമേ ഇത്തരം ചാറ്റുകള്‍ കാണാനാകൂ.

ലോക്ക് ഓപ്ഷനോടെ അയക്കുന്ന മെസേജുകള്‍ അവ ലഭിക്കുന്നയാളുടെ ഫോണിന്റെ ഗ്യാലറിയിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ആകുകയുമില്ല. ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം നിലവില്‍ ലഭ്യമായ ഈ സേവനവും വൈകാതെ എല്ലാവരിലേക്കുമെത്തും.

നിങ്ങള്‍ അയച്ച ഒരു മെസേജിന്റെ സ്‌പെല്ലിംഗ് തെറ്റിപ്പോയി, അല്ലെങ്കില്‍ നിങ്ങള്‍ ആ മെസേജിലെ ഉള്ളടക്കം തിരുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക.

നിലവില്‍ ചെയ്യാനാകുന്നത് അത് ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ്. എന്നാല്‍, ഇനിമുതല്‍ ഡിലീറ്റ് ചെയ്യാതെ തന്നെ മെസേജ് എഡിറ്റ് ചെയ്ത് തിരുത്താം. സന്ദേശം അയച്ച് 15 മിനിട്ടിനകം തിരുത്തണം.

ഉപയോക്താക്കളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ഉപയോക്തൃസൗഹൃദ സേവനങ്ങള്‍ നല്‍കാനുമായി നിരവധി പുതിയ സൗകര്യങ്ങളാണ് ഈയിടെ വാട്‌സാപ്പ് ലഭ്യമാക്കുന്നത്.

ഒരേസമയം ഒന്നിലേറെ ഫോണില്‍ (പരമാവധി 4 ഫോണുകള്‍) ലോഗിന്‍ ചെയ്യാവുന്ന സൗകര്യവും അടുത്തിടെ അവതരിപ്പിച്ചിരുന്നു.

X
Top