അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വാട്സാപ്പ് പുതിയ ലോഗൗട്ട് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിൽ വാട്സാപ്പ് എന്നും മുൻപന്തിയിലാണ്. ഇടയ്ക്കിടെ ഉപയോക്തൃ സൗഹൃദമായ ഫീച്ചേഴ്സ് കമ്പനി അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ലോഗൗട്ട് സൗകര്യം വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ ഇത് പ്രയോജനപ്പെടുത്താൻ സാധിച്ചേക്കും. ഇത് കമ്പനിയുടെ ബിസിനസിനെ സംബന്ധിച്ചും നേട്ടമായി മാറും.

നിലവിൽ വാട്സാപ്പിൽ അക്കൗണ്ട് ആരംഭിച്ചാൽ ലോഗൗട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. ഒരു ഉപയോക്താവ് തൽക്കാലത്തേക്ക് വാട്സാപ്പ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചാൽ ആപ്ലിക്കേഷൻ മുഴുവനായി ഡിലീറ്റ് ചെയ്തു കളയുകയേ മാർഗമുള്ളൂ. ഈ ന്യൂനതയ്ക്കാണ് പരിഹാരമാകുന്നത്. ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ പതിപ്പിലാണ് പുതിയ സൗകര്യം അവതരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡാറ്റ ഡിലീറ്റ് ചെയ്തു കളയേണ്ടവർക്ക് അതും സാധ്യമാണ്.

വാട്സാപ്പ് പോലെയുള്ള ആപ്ലിക്കേഷനുകളിൽ ഒരു ലോഗൗട്ട് ബട്ടൺ നിർണായകമാണെന്ന് വിലയിരുത്തലുകളുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ഏതാനും നാളത്തേക്ക് അക്കൗ‍ണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ പുതിയ ഫീച്ചർ സഹായകമാകും.

ഇതിലൂടെ ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കിന് തടയിടാനും, ബിസിനസ് നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിക്കും. ആക്ടീവ് യൂസർ ബേസിൽ വലിയ ഇടിവുണ്ടാകാതെ തടയാൻ പുതിയ ഫീച്ചറിന് സാധിക്കും

വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിൽ വർഷങ്ങളായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനുമുള്ള രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. നിലവിൽ ലോഗൗട്ട് ഓപ്ഷൻ ഇന്റേണൽ ആയി വാട്സാപ്പ് ടെസ്റ്റ് ചെയ്യുന്നതായിട്ടാണ് വിവരം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പബ്ലിക് ബീറ്റ പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാട്സാപ്പിൽ നിന്ന് ലോഗൗട്ട് ചെയ്യാൻ പുതിയ രണ്ട് ഓപ്ഷനുകളായിരിക്കും ഇത്തരത്തിൽ ലഭ്യമാക്കുന്നത്. എല്ലാ ഡാറ്റയും, പ്രിഫറൻസുകളും ഡിലീറ്റ് ചെയ്തു കൊണ്ട് ലോഗൗട്ട് ചെയ്യാം. ഇത് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് സമമാണ്. അതേ സമയം അക്കൗണ്ട് ഡിലീറ്റ് ആവുകയുമില്ല എന്നതാണ് നേട്ടം.

രണ്ടമതായി എല്ലാ ഡാറ്റയും, പ്രിഫറൻസുകളും സൂക്ഷിച്ചു കൊണ്ടു തന്നെ ലോഗൗട്ട് ചെയ്യാൻ സാധിക്കും. ഇവിടെ ഏത് സമയത്തും നിങ്ങൾക്ക് തിരികെ വരാം. മൊബൈൽ നമ്പർ കൊടുത്ത് സൈൻ ഇൻ ചെയ്താൽ പഴയതു പോലെ ചാറ്റിങ്ങുകൾ തുടരാം. അതായത് ചാറ്റുകൾ, ഗ്രൂപ്പ് തുടങ്ങിയവയൊന്നും നഷ്ടപ്പെടില്ല

X
Top