സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

വായ്പക്കാരനോട് കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ വിശദീകരിക്കണമെന്ന് ആർബിഐ

മുംബൈ: വായ്പ എടുക്കുമ്പോൾ ഉപഭോക്താവിന് പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ബാങ്ക് നൽകുന്ന രേഖകൾ വായിച്ചാൽ പല കാര്യങ്ങളും മനസിലാകാറില്ല.

ഇനി മുതൽ ഉപഭോക്താവിന് മനസിലാകുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ലളിതമായി വായ്പ രേഖയിൽ വിശദീകരിച്ച് കൊടുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു.

വായ്പാ രേഖകൾ വായിച്ചാൽ ഉപഭോക്താക്കൾക്ക് മനസിലാകാത്തതിനാൽ വിചാരിക്കുന്നതിൽ കൂടുതൽ പണം പലപ്പോഴും തിരിച്ചടക്കേണ്ടി വരാറുണ്ട്. ആദ്യം പരാമർശിക്കാത്ത ചാർജുകളും (ഹിഡ്ഡൻ ചാർജുകൾ) വായ്പകളുടെ കൂടെ ഉണ്ടാകാറുണ്ട്.

ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് ഇപ്പോൾ പുതിയ നിയമങ്ങൾ കൊണ്ട് വരുന്നത്.

കടമെടുക്കുന്നആളുടെ സമ്മതമില്ലാതെ വേറൊരു നിരക്കുകളും ഈടാക്കരുതെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

ഒക്ടോബർ ഒന്ന് മുതൽ ഈ കാര്യങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

X
Top