
ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5.27 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ടൈറ്റന്റേത്. 136.80 രൂപയുടെ നേട്ടം കൈവരിച്ച സ്റ്റോക്ക് 2730.50 രൂപയില്‍ ക്ലോസ് ചെയ്തു. വിപണി മൂല്യം 2,42,410.01 കോടി രൂപ.
മികച്ച രണ്ടാം പാദ പ്രകടനമാണ് ഓഹരിയെ നേട്ടത്തിലേയ്ക്ക് നയിച്ചത്. എല്ലാ മേഖലകളും വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ടൈറ്റന്‍ പറയുന്നു. ജ്വല്ലറി ഡിവിഷന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വളര്‍ന്നപ്പോള്‍ വാച്ച് ബിസിനസ് 20 ശതമാനവും കണ്ണ് പരിപാല ബിസിനസ് 7 ശതമാനവും വളര്‍ച്ച കൈവരിച്ചു.
ഉത്സവ സീസണായതിനാല്‍ വരും ദിവസങ്ങളില്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയും കമ്പനി പ്രകടിപ്പിക്കുന്നു. അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വലായുടെ സ്ഥാപനം റെയറിന് നിക്ഷേപമുള്ള ഓഹരി കൂടിയാണ് ടൈറ്റന്റേത്. 44,850,970 എണ്ണം ഓഹരികള്‍ അഥവാ 5.1 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇവര്‍ക്കുള്ളത്.
മൊത്തം നിക്ഷേപം 12,246.6 കോടി രൂപ. എംകെ ഗ്ലോബലിലെ ദേവാന്‍ഷു ബന്‍സാലും ജിഗിഷ കപൂറും പ്രവചിക്കുന്നതനുസരിച്ച് ടൈറ്റന്‍ 3 വര്‍ഷത്തെ ഏകീകൃത വരുമാനം 24% വളര്‍ന്ന് 88.5 ബില്യണ്‍ ആകും. കൂടാതെ, സ്റ്റഡ്ഡ് മിക്‌സിലെ പുരോഗതിയും ഓപ്പറേറ്റിംഗ് ലിവറേജും ഇബിറ്റ മാര്‍ജിന്‍ 40 ബിപിഎസ് മെച്ചപ്പെടുത്തി 13.3 ശതമാനമാക്കും.
സമാന കാരണം കൊണ്ടുതന്നെ 2,817 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ സെന്‍ട്രലിലെ റിസര്‍ച്ച് അനലിസ്റ്റ് ശിരീഷ് പ്രദേശി നിര്‍ദ്ദേശിച്ചു.മോര്‍ഗന്‍ സ്റ്റാന്‍ലി 2902 രൂപയോടുകൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ് നേരത്തെ ഓഹരിയ്ക്ക് നല്‍കിയിരുന്നു. 2970 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ റേറ്റിംഗാണ് മോതിലാല്‍ ഓസ്വാള്‍ നല്‍കുന്നത്.
1984 ല്‍ രൂപീകൃതമായ ടൈറ്റാന്‍ ലാര്‍ജ് ക്യാപ്പ് ഓഹരിയാണ്. (196640.20 വിപണി മൂല്യം). ആഭരണ, രത്‌ന മേഖലയാണ് പ്രവര്‍ത്തനരംഗം. ടാറ്റയുടെ കീഴിലുള്ള പ്രമുഖ കമ്പനികളിലൊന്നാണിത്. വാച്ചുകള്‍, ആഭരണങ്ങള്‍, സ്വര്‍ണ്ണം, ഐവിയര്‍, അപൂര്‍വ്വ രത്‌നങ്ങള്‍, ട്രെയ്ഡഡ് ചരക്കുകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.