എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

അന്താരാഷ്ട്ര ഓർഡർ സ്വന്തമാക്കി വെൽസ്പൺ കോർപ്പറേഷൻ

മുംബൈ: വെൽസ്പൺ കോർപ്പറേഷന് അന്താരാഷ്ട്ര ഓർഡർ ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാർബൺ ക്യാപ്‌ചർ പൈപ്പ്‌ലൈൻ പദ്ധതിക്കായുള്ള വലിയ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. ഓർഡർ ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ വെൽസ്‌പൺ കോർപ്പറേഷൻ ഓഹരികൾ 2.65 ശതമാനത്തിന്റെ നേട്ടത്തിൽ 254.05 രൂപയിലാണ് വ്യപാരം നടത്തുന്നത്.

ഈ ഓർഡർ 785 മൈൽ (1,256 KM) അല്ലെങ്കിൽ 100,000 എംടി ഹൈ ഫ്രീക്വൻസി ഇൻഡക്ഷൻ വെൽഡിംഗ് (HFIW) പൈപ്പുകൾ വിതരണം ചെയ്യുന്നതിനാണെന്നും. ഇത് ശേഖരിച്ച കാർബൺ ഡൈ ഓക്സൈഡ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഈ ഓർഡറിനായുള്ള പൈപ്പുകൾ കമ്പനിയുടെ യുഎസിലെ ലിറ്റിൽ റോക്ക് പ്ലാന്റിൽ നിന്ന് നിർമ്മിക്കുകയും 2023-2024 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യുകയും ചെയ്യും. എൻഡ്-ടു-എൻഡ് പൈപ്പ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സേവന ദാതാവാണ് വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 95.78% ഇടിഞ്ഞ് 4.11 കോടി രൂപയായി കുറഞ്ഞിരുന്നു.

X
Top