കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ബുധനാഴ്ച അവധി

മുംബൈ: ദീപാവലി ബലിപ്രതിപാദയുടെ ഭാഗമായി ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച അടച്ചിടും. ബിഎസ്ഇ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ബിഎസ്ഇ (ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്)യിലും, എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്)യിലും ഇന്ന് വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടക്കില്ല.

ഇക്വിറ്റി സെഗ്മെന്റ്, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്മെന്റ്, എസ്എല്‍ബി സെഗ്മെന്റ് എന്നിവയില്‍ വ്യാപാരമുണ്ടാകില്ലെന്ന് വെബ്‌സൈറ്റ് വിശദീകരിക്കുന്നു. കറന്‍സി ഡെറിവേറ്റീവ് വിഭാഗത്തിലെയും പലിശ നിരക്ക് ഡെറിവേറ്റീവ് വിഭാഗത്തിലെയും വ്യാപാരവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. കമ്മോഡിറ്റി വിഭാഗത്തില്‍, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ (എംസിഎക്സ്) ട്രേഡിംഗ് മൂന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് അവധി ദിവസങ്ങളിലും ആദ്യ പകുതിയില്‍ അടച്ചിരിക്കും.

എന്നാല്‍ രണ്ടാം പകുതിയില്‍ 2022 ഒക്ടോബര്‍ 26 ന് വൈകുന്നേരം 5 മണി മുതല്‍ (സായാഹ്ന സെഷന്‍) വ്യാപാരം നടക്കും. അടുത്ത ട്രേഡിംഗ് അവധി ദിനം നവംബര്‍ 8 ആണ്. അത് ഈവര്‍ഷത്തെ അവസാന ഹോളിഡേയുമാണ്.

X
Top