
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ദുര്‍ബലമാകുന്നത് യുഎസ് താരിഫിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
രൂപ ഇടിയുമ്പോള്‍ ഉത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാകുമെന്നതിനാലാണ് ഇത്. കുറഞ്ഞ കയറ്റുമതി ചാര്‍ജ്ജും വിലയും ഇന്ത്യന്‍ ഉത്പന്നങ്ങളെ തെരഞ്ഞെടുക്കാന്‍ യുഎസ് ഉപഭോക്താക്കളെ പ്രേരിപ്പിക്കും.
രൂപയിലെ 1 ശതമാനം കുറവ് ജിഡിപിയിലെ 2-3 ബേസിസ് പോയിന്റുകളുടെ കുറവ് നികത്തുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് സാമ്പത്തിക വിദഗ്ധ സാക്ഷി ഗുപ്ത പ്രതികരിച്ചു. എഎന്‍സെഡിലെ ധീരജ് നീം പറയുന്നതനുസരിച്ച് ഇന്ത്യയുടെ കയറ്റുമതി, വിനിമയ നിരക്കിനോട് പ്രതികരിക്കുന്നവയാണ്.
അതുകൊണ്ടുതന്നെ ദുര്‍ബലമായ രൂപയെ പിന്തുണയ്ക്കാന്‍ ആര്‍ബിഐ തയ്യാറായേക്കും. കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനും താരിഫ് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയാണിത്.
നിലവില്‍ ഡോളറിനെതിരെ 87.88 നിരക്കിലാണ് രൂപയുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലില്ലായിരുന്നെങ്കില്‍ രൂപ 88 നിരക്കും ഭേദിക്കുമായിരുന്നു.
മാത്രമല്ല ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും ദുര്‍ബലമായത് രൂപയാണ്. തായ് വാനീസ് ഡോളറും ദക്ഷിണാഫ്രിക്കന്‍ വോനും സിംഗപ്പൂര്‍ ഡോറും തായ് ബഹ്ത്തും ഡോളറിനെതിരെ പിടിച്ചു നില്‍ക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ താരിഫും അധിക പിഴയും രൂപയെ ഇനിയും തളര്‍ത്തിയേക്കും.