ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

14 മില്യൺ ഡോളർ സമാഹരിച്ച് വേ2ന്യൂസ്

ഹൈദരാബാദ്: ന്യൂസ് പ്ലാറ്റ്‌ഫോമായ വേ2ന്യൂസ്, റൗണ്ട് ഫണ്ടിംഗിൽ 14 മില്യൺ ഡോളർ സമാഹരിച്ചു. പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഫണ്ട് സമാഹരണം.

ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിലവിലുള്ള വിപണികളിൽ സാന്നിധ്യം ശക്തമാക്കാനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, കേരളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

2015-ൽ വനപാല സ്ഥാപിച്ച വേ2ന്യൂസ്, ജില്ലകൾ മുതൽ ഗ്രാമങ്ങൾ വരെ, വിവിധ സിറ്റിസൺ ജേണലിസ്റ്റുകളിൽ നിന്നും സ്ട്രിംഗർ റിപ്പോർട്ടർമാരിൽ നിന്നും ശേഖരിക്കുന്ന ഹ്രസ്വവും ഹൈപ്പർലോക്കൽ വാർത്തകളും നൽകുന്നു. ഒപ്പം വിവിധ ദേശീയ അന്തർദേശീയ വാർത്തകളും നൽകുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഗുജറാത്തി എന്നിവയുൾപ്പെടെ എട്ട് ഭാഷകളിൽ തത്സമയ വാർത്തകൾ വേ2ന്യൂസ് നൽകുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളും കമ്പനി പ്രയോജനപ്പെടുത്തുന്നു.

X
Top