ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ടൂറിസം മേഖലയില്‍ സോളാര്‍ ബോട്ടുകളുമായി ജലഗതാഗതവകുപ്പ്

ആലപ്പുഴ: വരുമാനവർധനയ്ക്കായി വിനോദസഞ്ചാരമേഖലയില്‍ ചെറുബോട്ടുകളിറക്കാൻ ജലഗതാഗതവകുപ്പ് ഒരുങ്ങുന്നു. 20 പേർക്കുവരെ ഇരിക്കാവുന്ന ആധുനികസൗകര്യങ്ങളുള്ള സോളാർ ബോട്ടുകളാണു പ്രധാനം.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാകും ഇവ ആദ്യമെത്തുക.

പുഴകളിലും തോടുകളിലും യാത്രചെയ്യാൻ പറ്റുന്ന ഇത്തരം ബോട്ടുകളുടെ നിർമാണത്തിനു നടപടി തുടങ്ങി. കുട്ടനാടൻകായല്‍സവാരിക്കായി 30 പേർക്കിരിക്കാവുന്ന ബോട്ടു നിർമിക്കാനും നടപടിയായി. കൊല്ലം മണ്‍റോ തുരുത്തുപോലുള്ള കണ്ടല്‍ക്കാടുകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ ഔട്ട്ബോർഡ് എൻജിൻ പിടിപ്പിച്ച ബോട്ടുകളുമിറക്കും.

മലയോരങ്ങളിലുള്ളവർക്ക് കായല്‍വിനോദത്തിനായി വൈക്കത്തുനിന്ന് കാക്കത്തുരുത്തുവരെയുള്ള സഞ്ചാരവും ലക്ഷ്യമിടുന്നു. നാഷണല്‍ ജ്യോഗ്രാഫിക് ചാനലിന്റെ ലോക വിനോദസഞ്ചാരഭൂപടത്തില്‍ ഇടംനേടിയ സ്ഥലമാണ് കാക്കത്തുരുത്ത്.

നിലവില്‍ ടൂറിസ്റ്റുകള്‍ക്കായി നടത്തുന്ന സർവീസുകള്‍ ലാഭകരമായതിനാലാണ് പുതിയ പദ്ധതികളേറ്റെടുക്കുന്നത്.

ആലപ്പുഴയിലെ വേഗ ബോട്ട്, സീ കുട്ടനാട് ബോട്ട്, കൊല്ലം ജില്ലയിലെ സീ അഷ്ടമുടി, എറണാകുളത്ത് ഓടുന്ന സോളാർ ബോട്ട് ഇന്ദ്ര, കണ്ണൂർ പറശ്ശിനിക്കടവിലെ പാസഞ്ചർ കം ടൂറിസം ബോട്ട്, ആലപ്പുഴ മുഹമ്മയിലും പറശ്ശിനിക്കടവിലുമുള്ള വാട്ടർ ടാക്സി എന്നിവയാണ് വിനോദസഞ്ചാരമേഖലയിലെ ജലഗതാഗതവകുപ്പിന്റെ നിലവിലെ സർവീസുകള്‍.

വിനോദം സാധാരണക്കാരിലേക്കും

വിനോദസഞ്ചാരത്തില്‍ സാധാരണക്കാരെക്കൂടി ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബോട്ടുകളിറക്കുന്നത്. പ്രാദേശിക സവിശേഷതകള്‍ക്കു യോജിക്കുന്ന തരത്തിലുള്ള ബോട്ടുകളാകുമിവ- ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ

X
Top