
കൊച്ചി: മുൻനിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ആദ്യ ഗ്ലോബല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് ഹെഡ്കോട്ടേഴ്സ് സിംഗപ്പൂരില്‍ ആരംഭിക്കുന്നു.
കമ്പനി സിംഗപ്പൂരില്‍ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള വാര്‍ഡ് വിസാര്‍ഡ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ സെന്‍ററും ഗ്ലോബല്‍ സെയില്‍സ് ഓഫീസും സ്ഥാപിക്കും. വര്‍ധിച്ച് വരുന്ന ഇലക്ട്രിക് മൊബിലിറ്റിയും ഉല്‍പ്പന്നങ്ങളുടെ സമഗ്രമായ വികസനവും സുരക്ഷയും കണക്കിലെടുത്താണ് ഈ നീക്കം.
2, 3, 4 ചക്ര വാഹനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ ടെക്നോളജി പുരോഗതി നേടിയ ഇവി പ്രൊഡക്റ്റ്സിനും വേണ്ടിയും കൂടിയാണിത്. സെല്‍ കെമിസ്ട്രി, പാക്ക് അസംബ്ലി, ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റംസ്, മോട്ടോര്‍ ആന്‍ഡ് ഇവി കോംപണന്‍റ് എന്നിവയെക്കുറിച്ചുള്ള ഗവേഷണവും കമ്പനി കൂടുതല്‍ വിപുലീകരിക്കും.
മൊബിലിറ്റി മേഖല വളരെ വേഗത്തിലാണ് ആഗോളതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്ത പറഞ്ഞു. വൈദ്യുതീകരണം ഇപ്പോഴത്തെ തലമുറയുടെയും വരും തലമുറയുടെയും സുരക്ഷിതമായ ഭാവിക്ക് വഴിയൊരുക്കും. ഈ മേഖലയെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ മേഖലയിലെ ഗവേഷണത്തിനും നവീകരണനത്തിനും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പുതിയ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.