
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ ചെന്നൈയില്‍ രണ്ട് പെര്‍ഫോമന്‍സ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ഗോള്‍ഫ് ജിടിഐ, ടിഗുവാന്‍ ആര്‍-ലൈന്‍ ശ്രേണിയിലുള്ള കാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണിത്.
രാജ്യത്തുടനീളം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സമാനമായ 12 സൗകര്യങ്ങളുടെ ഭാഗമാണ് മൗണ്ട് റോഡിലെയും അമ്പത്തൂരിലെയും പെര്‍ഫോമന്‍സ് സെന്ററുകളുടെ ഉദ്ഘാടനം.
ഉദ്ഘാടനത്തിനുശേഷം കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ ഫോക്സ്വാഗണ്‍ ഏറ്റവും പുതിയ ഗോള്‍ഫ് ജിടിഐയുടെ ഡെലിവറി ആരംഭിച്ചതായി പറഞ്ഞു. ഈ പെര്‍ഫോമന്‍സ് സെന്ററുകള്‍ വഴി ടിഗുവാന്‍ ആര്‍-ലൈനിലേക്കുള്ള പ്രവേശനക്ഷമത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
‘ടിഗുവാന്‍ ആര്‍-ലൈന്‍, ഗോള്‍ഫ് ജിടിഐ എന്നിവ ഇന്ത്യന്‍ ഉപഭോക്തൃ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രീമിയം, പ്രോഗ്രസീവ് പെര്‍ഫോമന്‍സ് തന്ത്രവുമായി സമന്വയിപ്പിച്ചുകൊണ്ട്, ഈ പെര്‍ഫോമന്‍സ് സെന്ററുകളിലൂടെ ഞങ്ങളുടെ റീട്ടെയില്‍ അനുഭവം മെച്ചപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ ഫോക്സ്വാഗണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ നിതിന്‍ കോഹ്ലി പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് പുതിയ പെര്‍ഫോമന്‍സ് സെന്ററുകളുടെ ഉദ്ഘാടനത്തോടെ, തമിഴ്നാട്ടില്‍ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ നെറ്റ്വര്‍ക്ക് ശക്തി 27 വില്‍പ്പന കേന്ദ്രങ്ങളും 19 സര്‍വീസ് ടച്ച്പോയിന്റുകളും ആയി.
രാജ്യത്തെ വിപണികളിലുടനീളം മെച്ചപ്പെട്ട റീട്ടെയില്‍ അനുഭവം നേടുന്നതിനുള്ള ബ്രാന്‍ഡിന്റെ തന്ത്രപരമായ ശ്രദ്ധയുടെ തുടക്കം കൂടിയാണ് ഈ സംരംഭമെന്ന് പ്രസ്താവനയില്‍ പറയുന്നു.
‘ഫോക്സ്വാഗണ്‍ ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ പെര്‍ഫോമന്‍സ് സെന്റര്‍ (ചെന്നൈയില്‍) ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ എന്ന് ഫോക്സ്വാഗണ്‍ മൗണ്ട് റോഡ് പെര്‍ഫോമന്‍സ് സെന്ററിന്റെ ഉദ്ഘാടന വേളയില്‍ അതിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ഉപ്പുസ്വാമി പറഞ്ഞു.