ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

‘വീ’യുടെ രണ്ടാംപാദ നഷ്ടം 8,738 കോടി രൂപ

മുംബൈ: വൊഡാഫോണ്‍-ഐഡിയയുടെ (Vi) രണ്ടാംപാദ നഷ്ടം 8,738 കോടി രൂപ. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ നഷ്ടം 7,595 കോടി രൂപയായിരുന്നു.

എന്നാൽ വരുമാനം 10,615 കോടി രൂപയില്‍ നിന്ന് നേരിയതോതില്‍ വളര്‍ന്ന് 10,716 കോടി രൂപയിലെത്തി. 4ജി ഉപയോക്താക്കളുടെ എണ്ണം കൂടിയത് വരുമാന വര്‍ധനയ്ക്ക് സഹായിച്ചു.

അതേസമയം, വീയുടെ മൊത്തം വരിക്കാരുടെ എണ്ണം തൊട്ടു മുന്‍പാദത്തിലെ 22.14 കോടിയില്‍ നിന്ന് 21.98 കോടി പേരായി കുറഞ്ഞു. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭമായ എബിറ്റ്ഡ (EBITDA) 4,097 കോടി രൂപയില്‍ നിന്ന് 4,283 കോടി രൂപയായി മെച്ചപ്പെട്ടു.

എബിറ്റ്ഡയുടെ മികവ് ക്ഷമത (EBITDA Margin) 1.4 ശതമാനവും മെച്ചപ്പെട്ട് 40 ശതമാനമായി. ഓരോ ഉപയോക്താവില്‍ നിന്നും നേടുന്ന ശരാശരി വരുമാനം (ARPU) പാദാടിസ്ഥാനത്തില്‍ 139 രൂപയില്‍ നിന്ന് 142 രൂപയായി ഉയര്‍ന്നത് കമ്പനിക്ക് നേട്ടമായി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍പാദത്തില്‍ ഇത് 132 രൂപയായിരുന്നു. വൊഡാഫോണ്‍-ഐഡിയയുടെ മൊത്തം കടബാധ്യത 2.12 ലക്ഷം കോടി രൂപയാണ്.

കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള സ്പെക്ട്രം ഫീസ് കുടിശികയായ 1.35 ലക്ഷം കോടി രൂപ, എ.ജി.ആര്‍ ബാധ്യതയായ 68,180 കോടി രൂപ, ബാങ്കുകള്‍ക്ക് വീട്ടാനുള്ള 7,860 കോടി രൂപ, കടപ്പത്രങ്ങള്‍ (ഡിബഞ്ചര്‍) പുറത്തിറക്കിയ വകയില്‍ തിരിച്ചുനല്‍കേണ്ടുന്ന 1,610 കോടി രൂപ എന്നിവയും കടത്തില്‍ ഉള്‍പ്പെടുന്നു.

X
Top