തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കേരളത്തിൽ വോഡഫോൺ ഐഡിയ 5ജി രണ്ടുമാസത്തിനകം

കൊച്ചി: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ 5ജി സേവനത്തിന് രണ്ടുമാസത്തിനകം കേരളത്തിൽ തുടക്കമിടും.

നിലവിൽ കൊച്ചി ഉൾപ്പെടെ കേരളത്തിൽ‌ നിരവധി പ്രദേശങ്ങളിൽ 5ജി സേവനം ലഭ്യമാക്കി കഴിഞ്ഞെന്നും ഈ മാസം അവസാനമോ അടുത്തമാസമോ ഔദ്യോഗികമായി വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം കേരളമെമ്പാടും ആരംഭിക്കുമെന്നും വോഡഫോൺ ഐഡിയ കേരള അധികൃതർ പറഞ്ഞു.

5ജി സേവനം ലഭ്യമാക്കാനുള്ള നിയമാനുസൃത നടപടികൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും വോഡഫോൺ ഐഡിയ പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ കാക്കനാട്, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായിരുന്നു കമ്പനിയുടെ ആദ്യഘട്ട 5ജി പരീക്ഷണം.

വരുമാനം, ഉപയോക്താക്കളുടെ എണ്ണം എന്നിവയുടെ വിഹിതം കണക്കാക്കിയാൽ നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് വോഡഫോൺ ഐഡിയ.

വിപണിയിലെ ഈ മുൻതൂക്കം നിലനിർത്താനും വരിക്കാരെ നിലനിർത്താനും 5ജി സേവനം ഉടൻ ലഭ്യമാക്കേണ്ടത് വോഡഫോൺ ഐഡിയയ്ക്ക് അനിവാര്യവുമാണ്.

മറ്റ് സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും രാജ്യവ്യാപകമായി 5ജി ലഭ്യമാക്കിത്തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.

വോഡഫോൺ ഐഡിയ ഇപ്പോഴും 4ജിയിൽ തന്നെ തുടരുന്നത് വൻതോതിൽ ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിനും വഴിവച്ചിരുന്നു.

X
Top