ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

‘വിഴിഞ്ഞം വിസ്മയം’: 9700 കോടിയുടെ നിക്ഷേപം; തുറമുഖശേഷി 10 ലക്ഷം TEUവിൽ നിന്ന് 50 ലക്ഷത്തിലേയ്ക്ക്‌

തിരുവനന്തപുരം: കേരളത്തിൽ ഒന്നും നേരേചൊവ്വേ നടക്കില്ലെന്നും ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ലെന്നും ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടിയാണ് വിഴിഞ്ഞം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽത്തന്നെ ലോക സമുദ്രവ്യാപാരരംഗത്ത് വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖത്തിന് യു.ഡി.എഫ്. സർക്കാരാണ് തുടക്കമിട്ടതെങ്കിലും നടപ്പാക്കാനുള്ള ഉത്തരവാദിത്വം പിന്നീടുവന്ന എൽ.ഡി.എഫ്. സർക്കാരിനായിരുന്നു. പലഘട്ടത്തിലും വലിയ തടസ്സങ്ങൾ ഉയർന്നു. എന്നാൽ, വികസന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ തീരുമാനിച്ചത്. അതുകൊണ്ട് ഇവിടെ പലതും നടക്കുമെന്ന് എല്ലാവർക്കും ഉൾക്കൊള്ളാനായി -മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി.

കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. ലോക സമുദ്രവ്യാപാരമേഖലയിൽ ഏറ്റവും പ്രാധാന്യമുള്ള ഇടമായി വിഴിഞ്ഞം മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമുദ്രവ്യാപാരരംഗം സമാനതകളില്ലാത്ത നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. തന്ത്രപ്രധാന പ്രദേശമെന്ന നിലയിൽ കേരളത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയും -അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.എ. റഹിം എം.പി., എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, മേയർ വി.വി. രാജേഷ്, അദാനി പോർട്‌സ് മാനേജിങ് എഡിറ്റർ കരൺ അദാനി തുടങ്ങിയവർ പങ്കെടുത്തു.

രണ്ടാംഘട്ടം ലക്ഷ്യം
ആകെ നിക്ഷേപം 9700 കോടി രൂപ
തുറമുഖശേഷി 10 ലക്ഷം ടിഇയുവിൽനിന്ന് (20 അടി നീളമുള്ള കണ്ടെയ്നറാണ് ഒരു ടിഇയു) 50 ലക്ഷം ടിഇയു വരെയായി ഉയരും. ബെർത്ത് 800 മീറ്ററിൽനിന്ന് 2000 മീറ്റർ ആക്കും
ലിക്വിഡ് ടെർമിനൽ പൂർത്തിയാകുന്നതോടെ കപ്പലുകൾക്ക് ദീർഘദൂരയാത്രയ്ക്കിടയിൽ ഇന്ധനം നിറയ്ക്കാൻ എത്താനാകും. ഇത് സംസ്ഥാനത്തിന്റെ നികുതിവരുമാനത്തെ കാര്യമായി സഹായിക്കും.

X
Top