ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

വിസ്താര എയര്‍ലൈന്‍സ് ആദ്യമായി ലാഭം രേഖപ്പെടുത്തി – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിസ്താര എയര്‍ലൈന്റെ പാരന്റിംഗ് കമ്പനി ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ് -ടാറ്റ സണ്‍സിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭം- ആദ്യമായി അറ്റാദായം രേഖപ്പെടുത്തി. കമ്പനി അധികൃതരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമില്ല.

ഡിസംബര്‍ പാദത്തില്‍ വരുമാനം 1 ബില്യണ്‍ ഡോളറിലധികമാക്കിയ എയര്‍ലൈന്‍ ആദ്യമായി അറ്റാദായം സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദേശ കറന്‍സി നഷ്ടവും പ്രവര്‍ത്തന ഇതര വരുമാനവും ഒഴിച്ചാണിത്. സംഖ്യ എത്രയെന്ന് വ്യക്തമല്ല.

തങ്ങളുടെ കീഴിലുള്ള മൂന്ന് ബ്രാന്‍ഡുകള്‍-വിസ്റ്റാര,എയര്‍ഏഷ്യ,എയര്‍ ഇന്ത്യ-എന്നിവയെ ലയിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്ന വേളയിലാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിസ്താരയില് നിലവില് ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളാണുള്ളത്.

ബാക്കി 49 ശതമാനം ഓഹരികളാണ് സിംഗപ്പൂര് എയര്‌ലൈന്‌സിനുള്ളത്. 2013ലാണ് ഇരുകമ്പനികളും പങ്കാളിത്തമുണ്ടാക്കിയത്. ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ഒരു വര്ഷം മുമ്പാണ് 18,000 കോടി രൂപയ്ക്ക് എയര് ഇന്ത്യയെ ടാറ്റ വാങ്ങിയത്.

എയര് ഇന്ത്യയുടെ ഉപകമ്പനികളേയും ഒറ്റ ബ്രാന്ഡില് 2024 ഓടെ കൊണ്ടുവരാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

X
Top