പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

ധനലക്ഷ്മി ​ഗ്രൂപ്പ് ചെയർമാന് അന്താരാഷ്ട്ര ബഹുമതി

തൃശൂർ: സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ടിന് കാമൽ ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരവും അറേബ്യൻ വേൾഡ് റെക്കാർഡ് അംഗീകാരവും. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തിൽ നടന്ന 216 ആദിവാസി പെൺകുട്ടികളുടെ സമൂഹവിവാഹവും മറ്റു സാമൂഹികസേവനങ്ങളുമാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ബഹുമതികൾക്കു വിപിൻദാസിനെ അർഹനാക്കിയത്.

ദുബായിലെ ക്വീൻ എലിസബത്ത് 2 കപ്പലിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ വിപി ൻദാസ് കടങ്ങോട്ടിന് പുരസ്കാരം നൽകി. ഷാർജ പോലീസ് മേജറായ മേജർ ഡോ. സാലെഹ് ജുമാ ബെൽഹാജ് അൽ മരാഷ്ദ, ഷേഖ് അമ്മാർ ബിൻ സാലിം അൽ ഖാസിമിയുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ട റും അഭിഭാഷകനുമായ അഡ്വ. ബദർ അബ്ദുള്ള കമ്മിസ്, എമിറാത്തി നടനായ അബ്ദു ള്ള അൽ ജഫാലി, ഷാർജ കാമൽ റേസിംഗ് ക്ലബ് ചെയർമാനും ഷാർജ രാജകുടും ബാംഗവുമായ ഷെയ്ക്ക് മതാർ ബിൻ ഹുവൈദൻ അൽ കെത്ബി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.

X
Top