ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും

ഇലക്ട്രിക് സ്കൂട്ടറുകളും പുറത്തിറക്കാൻ വിൻഫാസ്റ്റ്

വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ നിര്‍മിച്ച വിഎഫ്6, വിഎഫ്7 ഇലക്ട്രിക്ക് കാറുകള്‍ ഇതിനകം തന്നെ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. കാറിനു പിന്നാലെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഒരുങ്ങുകയാണ് വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് അടുത്തതെന്ന സൂചന വിന്‍ഫാസ്റ്റ് നല്‍കി കഴിഞ്ഞു.

മൂന്ന് വിന്‍ഫാസ്റ്റ് ഇ സ്‌കൂട്ടറുകളാണ് വൈകാതെ ഇന്ത്യയിലേക്കെത്തുക. ഇവോ, ഫെലിസ്, വൈപ്പര്‍ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചു വില്‍ക്കാനാണ് വിന്‍ഫാസ്റ്റിന്റെ നീക്കം. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളോടെയായിരിക്കും ഈ വിന്‍ഫാസ്റ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുക.

ആദ്യ ഘട്ടത്തില്‍ ഈ സ്‌കൂട്ടറുകള്‍ വിയറ്റ്‌നാമില്‍ നിന്നും സികെഡി(കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകളായിട്ടാവും ഇന്ത്യയിലെത്തുക. തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ വെച്ച് ഇത് കൂട്ടിച്ചേര്‍ക്കും. ഭാവിയില്‍ പ്രാദേശികമായി ഉത്പാദനം ആരംഭിക്കാനും പദ്ധതിയുണ്ട്. തൂത്തുക്കുടിയിലെ സിപ്‌കോട്ട് വ്യവസായ പാര്‍ക്കില്‍ 200 ഹെക്ടര്‍ ഭൂമി അനുവദിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി വിന്‍ഫാസ്റ്റ് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

2026ല്‍ തന്നെ സികെഡി മോഡലുകളുടെ വില്‍പന ആരംഭിക്കാനാണ് വിന്‍ഫാസ്റ്റിന്റെ പദ്ധതി. ഭാവിയില്‍ ഇന്ത്യയില്‍ തന്നെ ഈ സ്‌കൂട്ടറുകള്‍ പൂര്‍ണമായി നിര്‍മിക്കും. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന വലിയ ചക്രങ്ങളുള്ള പരമ്പരാഗത അണ്ടര്‍ബോണ്‍ മോഡലുകളാണ് ഫെലിസും വൈപ്പറും. അതേസമയം ഇന്ത്യന്‍ നിരത്തുകളില്‍ പൊതുവേ കാണുന്ന 12 ഇഞ്ച് ചക്രങ്ങളോടെയാണ് ഇവോ വരുന്നത്.

രണ്ട് 2.4 കിലോവാട്ട് ബാറ്ററി പാക്കുകളാണ് ഇവോയിലുള്ളത്. 2.25kW പീക്ക് പവര്‍ നല്‍കുന്ന മോട്ടോര്‍. 770 എംഎം സീറ്റ് ഹൈറ്റുള്ള ഇവോക്ക് 110 കിലോഗ്രാമാണ് ഭാരം. പരമാവധി വേഗത മണിക്കൂരില്‍ 70 കിലോമീറ്റര്‍. ഇന്ത്യയില്‍ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥര്‍ റിസ്ത എന്നിവയുമായിട്ടാവും മത്സരം. വിയറ്റ്‌നാമിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 80000 രൂപോട് അടുപ്പിച്ചാവും വിലയെന്നും പ്രതീക്ഷിക്കാം.

ഫെലിസ്, വൈപ്പര്‍ മോഡലുകളില്‍ 14 ഇഞ്ച് വീലുകളാണ്. ഈ മോഡലുകളിലും ഹബ്ബിലാമ് മോട്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഫെലിസിന് മൂന്നു കിലോവാട്ട് ബാറ്ററിയും വൈപ്പറിന് 4.8കിലോവാട്ട് ബാറ്ററിയുമാണുള്ളത്. വൈപ്പറില്‍ മൂന്ന് കിലോവാട്ട് മോട്ടോറും 2.8 കിലോവാട്ട് മോട്ടോറുമാണ് നല്‍കിയിട്ടുള്ളത്.

വൈപ്പറിന് വിയറ്റ്‌നാമിലെ വില വെച്ചു നോക്കുമ്പോള്‍ 1.63 ലക്ഷം രൂപയും ഫെലിസിന് 96,000 രൂപയുമാണ് വരിക.

X
Top