നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഗ്രാന്റ് വിത്താരയെ ‘ഓവര്‍ടേക്ക്’ ചെയ്ത് വിക്ടോറിസ്

ന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി ശ്രേണിയില്‍ മാരുതി സുസുക്കിക്ക് രണ്ട് കരുത്തരായ പോരാളികളാണുള്ളത്. രണ്ട് വാഹനങ്ങള്‍ക്കുമായുള്ള എതിരാളി ഈ ശ്രേണിയില്‍ സര്‍വ്വാധിപത്യം പുലര്‍ത്തുന്ന ഹ്യുണ്ടായി ക്രെറ്റയാണ്. അവതരിപ്പിച്ച് ഒരു മുഴുവന്‍ മാസം പൂര്‍ത്തിയാക്കിയതോടെ വിക്ടോറിസ് എന്ന വാഹനം വിപണിയില്‍ ക്ലെച്ച് പിടിച്ച് കഴിഞ്ഞുവെന്ന സൂചനയാണ് നല്‍കുന്നത്. ഒക്ടോബര്‍ മാസത്തെ വില്‍പ്പനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിക്ടോറിസിന്റെ 13,496 യൂണിറ്റാണ് മാരുതി വിറ്റഴിച്ചിരിക്കുന്നത്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയില്‍ മാരുതി സുസുക്കിയുടെ ആദ്യ മോഡലായ ഗ്രാന്റ് വിത്താരയെ പിന്നിലാക്കിയാണ് വിക്ടോറിസിന്റെ കുതിപ്പെന്നതാണ് ഇതില്‍ ശ്രദ്ധേയം. ഒക്ടോബര്‍ മാസത്തില്‍ ഗ്രാന്റ് വിത്താരയുടെ 10,409 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയത്. മാരുതിയുടെ പ്രീമിയം ഡിലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ഗ്രാന്റ് വിത്താര വില്‍പ്പനയ്ക്ക് എത്തുന്നതെങ്കില്‍ അരീന ഡീലര്‍ഷിപ്പിലൂടെയാണ് വിക്ടോറിസ് എസ്‌യുവിയുടെ വില്‍പ്പന. പ്രാരംഭ വിലയില്‍ നേരിയ മാറ്റം മാത്രമാണ് ഇരു മോഡലുകളും തമ്മിലുള്ളത്.

ഒരേ പ്ലാറ്റ്‌ഫോം പങ്കിട്ടാണ് മാരുതി സുസുക്കി വിക്ടോറിസും ഗ്രാന്റ് വിത്താരയും ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍, സിഎന്‍ജി, സ്‌ട്രോങ് ഹൈബ്രിഡ് എന്നീ മൂന്ന് പവര്‍ട്രെയിനുകളിലും രണ്ട് മോഡലുകളും എത്തുന്നുണ്ട്. വര്‍ഷങ്ങളായി മിഡ് സൈസ് എസ്‌യുവി സെഗ്മെന്റ് ഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ തന്നെയാണ് ഒക്ടോബറിലേയും താരം.

ക്രെറ്റയുടെ 18,381 യൂണിറ്റാണ് ഹ്യുണ്ടായി വിറ്റഴിച്ചിരിക്കുന്നത്. മറ്റ് എതിരാളികളായ കിയ സെല്‍റ്റോസിന്റെ 7130 യൂണിറ്റും ടൊയോട്ട ഹൈറൈഡറിന്റെ 1155 യൂണിറ്റുമാണ് ഒക്ടോബറില്‍ നിരത്തിലെത്തിയത്.

മിഡ് സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനം ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന മോഡല്‍ തുടങ്ങിയ വിശേഷണങ്ങള്‍ വിക്ടോറിന്റെ വില്‍പ്പനയ്ക്ക് മുതല്‍കൂട്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

28.56 കിലോമീറ്ററാണ് വിക്ടോറിസിന്റെ സ്ട്രോങ് ഹൈബ്രിഡ് മോഡലിന്റെ ഇന്ധനക്ഷമത. ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 27.02 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് 21.06 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കും.

നാച്വറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎന്‍ജി എന്‍ജിന്‍ ഓപ്ഷനുകളിലാണ് വിക്ടോറിസ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടു കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും നല്‍കും.

സ്ട്രോങ്ങ്-ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ-സിവിടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. സിഎന്‍ജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഭാരത് എന്‍ക്യാപ്, ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ റേറ്റിങ്ങില്‍ 5-സ്റ്റാര്‍ നേടിയ വാഹനവുമാണ് വിക്ടോറിസ്. ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

വളവുകളില്‍ വേഗത കുറയ്ക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവ ADAS സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.

X
Top