നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ശബരിമലയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ‘വി സുരക്ഷാ റിസ്റ്റ് ബാൻഡ്’

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് ആശങ്കകളില്ലാത്ത സഞ്ചാരവും ശക്തമായ കണക്റ്റിവിറ്റിയും ഉറപ്പാക്കാൻ വോഡഫോൺ–ഐഡിയയും കേരള പോലീസും ചേർന്ന് ‘വി സുരക്ഷ’ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുന്നതിനായി ആകെ 70 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും ജില്ലയിൽ 13 പുതിയ സൈറ്റുകളും സജ്ജീകരിക്കുകയും ചെയ്തു. തിരക്കേറിയ സമയങ്ങളിലും തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാൻ അഡ്വാൻസ്ഡ് എംഐഎം‌ഒ സാങ്കേതികവിദ്യയും വിന്യസിച്ചിരിക്കുന്നു.

ഗണപതി കോവിൽ, നടപ്പന്തൽ, അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, പമ്പ–സന്നിധാനം നടപ്പാത, നിലയ്ക്കൽ പാർക്കിംഗ്, ബസ് സ്റ്റാൻഡ് തുടങ്ങിയ തിരക്ക് കൂടുന്ന പ്രദേശങ്ങളിലെ കണക്റ്റിവിറ്റിയും ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ തീർത്ഥാടകർക്ക് ബന്ധപ്പെടാനും വിവരങ്ങൾ ലഭിക്കാനും ആത്മീയ അനുഭവങ്ങൾ പങ്കുവെക്കാനും കൂടുതൽ സൗകര്യമൊരുങ്ങും. കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആർ കോഡോടുകൂടിയ ‘വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ’ ഈ വർഷവും വിതരണം ചെയ്യും. ബാൻഡ് രക്ഷിതാവിന്റെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വഴിതെറ്റിയ കുട്ടികളെ വേഗത്തിൽ കണ്ടെത്തി രക്ഷിതാക്കളോട് ചേർക്കാൻ പോലീസിന് സാധിക്കും.

ശബരിമലയിൽ എത്തുന്നതിന് മുൻപ് തന്നെ [www.visuraksha.online](http://www.visuraksha.online) വഴി, അല്ലെങ്കിൽ സംസ്ഥാനത്തെ വി സ്റ്റോറുകളിലും വി മിനി സ്റ്റോറുകളിലും മുൻകൂർ രജിസ്റ്റർ ചെയ്യാം. ഡിജിറ്റൽ രജിസ്ട്രേഷൻ ഐഡി പമ്പയിലെ വി സുരക്ഷാ കിയോസ്കിൽ കാണിച്ചാൽ ബാൻഡ് ലഭിക്കും. സൗകര്യം എല്ലാ തീർത്ഥാടകർക്കും സൗജന്യമാണ്. കഴിഞ്ഞ വർഷം വിതരണം ചെയ്ത ഏകദേശം 20,000 ബാൻഡുകൾ വഴിതെറ്റിയ 150-ഓളം കുട്ടികളെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ സഹായിച്ചിരുന്നു.

X
Top