തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

വി ബിസിനസ് ഡിസ്‌കോമുകൾക്കായി 16.7 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു

മുംബൈ: എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡുമായി (ഇഇഎസ്എൽ) ഉള്ള പങ്കാളിത്തത്തോടെ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഡിസ്‌കോമുകൾക്കായി 16.7 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായി ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ (വി) എന്റർപ്രൈസ് വിഭാഗമായ വി ബിസിനസ് അറിയിച്ചു.

ഇതുവരെ ഹരിയാനയിൽ 5.16 ലക്ഷം ഡിസ്‌കോമുകൾ ഉത്തർപ്രദേശിൽ 11.55 ലക്ഷം ഡിസ്‌കോമുകൾ എന്നിങ്ങനെ മൊത്തം 16.7 ലക്ഷം സ്മാർട്ട് മീറ്ററുകൾ വിജയകരമായി സ്ഥാപിച്ചുതായും. സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ആശയവിനിമയ സേവനങ്ങൾ നൽകുന്ന വി എൽഒടി സാങ്കേതികവിദ്യയിലാണ് ഈ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതെന്നും കമ്പനി അറിയിച്ചു.

പങ്കാളിത്തത്തിന് കീഴിൽ മൊത്തം 50 ലക്ഷം വി എൽഒടി പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് മീറ്ററുകൾ ഇൻസ്റ്റാൾ ചെയ്യാനാണ് വി ബിസിനസ് ലക്ഷ്യമിടുന്നത്. വി എൽഒടി പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് മീറ്ററുകൾ പ്രതിമാസ മീറ്റർ റീഡിംഗിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. ഇത് സ്‌മാർട്ട് മീറ്ററുകളുടെ വിന്യാസം, ബില്ലിംഗ്, കളക്ഷൻ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും ഡിസ്‌കോമുകൾക്ക് വലിയ വരുമാനം നേടുന്നതിനും സഹായിക്കും.

X
Top