ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

25,000 കോടിയുടെ നിക്ഷേപം നടത്താൻ വേദാന്ത

മുംബൈ: ഒഡീഷയിൽ നിലവിൽ 80,000 കോടി രൂപയുടെ ഏറ്റവും വലിയ നിക്ഷേപമുള്ള വേദാന്ത റിസോഴ്‌സസ് സംസ്ഥാനത്തെ അതിന്റെ അലുമിനിയം, ഫെറോക്രോം, മൈനിംഗ് ബിസിനസുകൾ വിപുലീകരിക്കുന്നതിനായി 25,000 കോടി രൂപ കൂടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഈ നിക്ഷേപത്തിലൂടെ ഒഡീഷയുടെ സംസ്ഥാന ജിഡിപിയിലേക്ക് കമ്പനിയുടെ പ്രവർത്തനങ്ങൾ ഏകദേശം നാല് ശതമാനം സംഭാവന ചെയ്യുമെന്ന് വേദാന്ത പ്രസ്താവനയിൽ പറഞ്ഞു.

‘മേക്ക് ഇൻ ഒഡീഷ-2022’ റോഡ്‌ഷോയുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, വേദാന്ത റിസോഴ്‌സ് ചെയർമാൻ അനിൽ അഗർവാളുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്പനിയുടെ ഈ നിക്ഷേപ പ്രഖ്യാപനം. കമ്പനി അഞ്ച് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും നൂറുകണക്കിന് എംഎസ്എംഇകളെ സംസ്ഥാനത്ത് വളർത്തിയിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.

അലൂമിനിയം, ഫെറോക്രോം, മൈനിംഗ് ബിസിനസുകളുടെ വിപുലീകരണത്തിന് അനുസൃതമായി കമ്പനിക്ക് 25,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപമുണ്ടെന്നും. ഇത് സംസ്ഥാനത്തിന് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര അലുമിനിയം ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കമ്പനിയുടെ ഝാർസുഗുഡ സ്‌മെൽറ്ററിന് സമീപം രാജ്യത്തെ ഏറ്റവും വലിയ അലുമിനിയം പാർക്കുകളിലൊന്ന് സ്ഥാപിക്കുമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.

X
Top