അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വേദാന്തയുടെ ലാഭവിഹിതം മുന്‍ വര്‍ഷത്തെ അറ്റാദായത്തിന്റെ 1.5 മടങ്ങ്

മുംബൈ: ഓഹരിയുടമകള്‍ക്ക് മികച്ച ലാഭവിഹിതം നല്‍കുന്നതില്‍ പ്രശസ്തമാണ് വേദാന്ത ലിമിറ്റഡ്. ഏറ്റവും കൂടുതല്‍ ലാഭവിഹിതം നേടിയ സ്റ്റോക്കുകളുടെ ചാര്‍ട്ടില്‍ ഒന്നാമത്. 2023 സാമ്പത്തികവര്‍ഷത്തില്‍ ഓഹരിയൊന്നിന് 101.5 രൂപയാണ് കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്.

ഇതിനായി ചെലവഴിച്ചത് 37,700 കോടി രൂപ. 2022 ല്‍ അറ്റാദായം 23,710 കോടി രൂപ മാത്രമായ സ്ഥാനത്താണിത്. എങ്കിലും തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ 15032 കോടി രൂപ അധികമായിരുന്നു 2022 ലെ അറ്റാദായം.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഡിവിഡന്റ് വിതരണത്തിലൂടെ വേദാന്ത തന്നെ നേട്ടമുണ്ടാക്കുന്നു എന്നാണ്. വേദാന്ത ലിമിറ്റഡിന്റെ 69.7 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ മാതൃ കമ്പനിയായ വേദാന്ത റിസോഴ്സ് വളരെയധികം നേട്ടമുണ്ടാക്കുന്നതായി നമുക്ക് കാണാന്‍ കഴിയും, ഇ്ന്‍വെസ്റ്റ് ഫോര്‍ എഡ്യു റിസര്‍ച്ച് അനലിസ്റ്റ് ദിനേശ് സാനി പറഞ്ഞു.

ശതകോടീശ്വരനായ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഹോള്‍ഡിംഗ് കമ്പനിയായ വേദാന്ത റിസോഴ്സിന് ഏകദേശം 7.7 ബില്യണ്‍ ഡോളറിന്റെ അറ്റ കടബാധ്യതയുണ്ട്. വര്‍ദ്ധിച്ചുവരുന്ന റീഫിനാന്‍സിങ് അപകടസാധ്യതകളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ മൂഡീസ് കമ്പനിയെ തരം താഴ്ത്തിയിരുന്നു. ക്രിസിലും സമാനമായി വേദാന്ത ലിമിറ്റഡിന്റെ റേറ്റിംഗ് കുറച്ചിട്ടുണ്ട്.

ഇരു റേറ്റിംഗ് ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നത് വേദാന്ത ലിമിറ്റഡില്‍ നിന്നും വലിയ തുക ലാഭവിഹിതമായി വേദാന്ത റിസോഴ്‌സിലേയ്ക്ക് മാറ്റുന്നതാണ്.

2022 ഡിസംബര്‍ അവസാനത്തോടെ, വേദാന്ത ലിമിറ്റഡിന് തന്നെ 61,550 കോടി രൂപയുടെ മൊത്ത കടവും 38,076 കോടി രൂപയുടെ അറ്റ കടവുമുണ്ട്. 64.92 ശതമാനം കൈവശമുള്ള ഹിന്ദുസ്ഥാന്‍ സിങ്ക് ഈ കടത്തിന് ഭാഗികമായി ധനസഹായം നല്‍കുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്ക് പ്രഖ്യാപിച്ച മൊത്തം ലാഭവിഹിതം ഷെയറൊന്നിന് 75.5 രൂപയാണ്. ഇത് 32,000 കോടി രൂപയുടെ പണമൊഴുക്കിനെ സൂചിപ്പിക്കുന്നു.

ഡിവിഡന്റും ഡെബ്റ്റ് ഗെയിമും കളിക്കുന്നതിനിടയില്‍ വേദാന്ത ലിമിറ്റഡിന്റെ ആക്ടിംഗ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ സ്ഥാനമൊഴിഞ്ഞു.

പിന്‍ഗാമിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

X
Top