കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സ്റ്റീല്‍ ബിസിനസില്‍ നിന്നും പുറത്തുകടക്കാന്‍ വേദാന്ത

ന്യൂഡല്‍ഹി: മൈനിംഗ് ഭീമനായ വേദാന്ത തങ്ങളുടെ ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ് ലിമിറ്റഡ് വില്‍ക്കാനൊരുങ്ങുന്നു.

മൈനിംഗ്, ഇന്‍ഡസ്ട്രിയല്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. 11.7 ബില്യണ്‍ കടം തീര്‍ക്കാനും വേദാന്ത ആലോചിക്കുന്നു.

സ്റ്റീല്‍ ബിസിനസ് വില്‍ക്കാനായി വേദാന്ത ആര്‍സലര്‍മിത്തല്‍ നിപ്പോണ്‍ സ്റ്റീലിനെ സമീപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുമായും കൂടിക്കാഴ്ച നടത്തി. 2018 ലാണ് വേദാന്ത 5320 കോടി രൂപയ്ക്ക് ഇലക്ട്രോസ്റ്റീല്‍ സ്റ്റില്‍ ലിമിറ്റഡി(ഇഎസ്എല്‍) സ്വന്തമാക്കിയത്.

ടാറ്റ സ്റ്റീലിനെ ലേലത്തില്‍ പിന്തള്ളിയായിരുന്നു ഇത്. അതേ വര്‍ഷം തന്നെ ടാറ്റ സ്റ്റീല്‍ ഭൂഷണ്‍ സ്റ്റീലിന്റെ നിയന്ത്രണം ഏറ്റെടുത്തു.

X
Top