ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വായ്പ തിരിച്ചടവ്: ആഗോള വായ്പാദാതാക്കളുമായി വേദാന്ത ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: ബാര്‍ക്ലേയ്സ്, ജെപി മോര്‍ഗന്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവയുള്‍പ്പെടെ കുറഞ്ഞത് മൂന്ന് ബാങ്കുകളുമായി വേദാന്ത പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി.

1 ബില്യണ്‍ ഡോളര്‍ വരെയുള്ള ലോണുകളെ സംബന്ധിച്ചാണ് ചര്‍ച്ച. പണലഭ്യതയെയും ബാധ്യതകള്‍ തിരിച്ചടയ്ക്കാനുള്ള കഴിവിനെയും കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്ക ശമിപ്പിക്കുന്നതിനായാണ് ഉദ്യമം.

വേദാന്ത കഴിഞ്ഞ മാസം കടം 2 ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. ഇതോടെ കടം കുറയ്ക്കല്‍ ലക്ഷ്യത്തിന്റെ പകുതി കൈവരിക്കാനായി. ആദ്യവര്‍ഷത്തില്‍ 4 ബില്യണ്‍ ഡോളര്‍ ബാധ്യത കുറയ്ക്കലാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

പിന്നീടുള്ള രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ ഇത് 7.7 ബില്യണ്‍ ഡോളറാക്കും. കുതിച്ചുയരുന്ന പലിശനിരക്ക്, വേദാന്ത പോലെയുള്ള കനത്ത കടബാധ്യതയുള്ള. താഴ്ന്ന റേറ്റഡ് കമ്പനികളില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

കൂടാതെ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ചരക്ക് സ്ഥാപനത്തെ ബാധിച്ചു. 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനോ കൂടാതെ/അല്ലെങ്കില്‍ അതിന്റെ അന്താരാഷ്ട്ര സിങ്ക് ആസ്തികള്‍ വില്‍ക്കാനോ കഴിയുന്നില്ലെങ്കില്‍ കമ്പനിയുടെ ബെഡറ്റ് സ്‌കോറുകള്‍ ‘സമ്മര്‍ദത്തിന് വിധേയമാകാം’ എന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

X
Top