അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്.

ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെര്‍മിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്നത് കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്‌സ് രംഗത്തും കൈവരിക്കുന്ന വളര്‍ച്ച കൂടി ബോധ്യപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

‘ഫെബ്രുവരി മാസത്തില്‍ 75,141 കണ്ടെയിനറുകളാണ് കൈകാര്യം ചെയ്തതെങ്കില്‍ മാര്‍ച്ച് മാസം 75,370 കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാന്‍ വല്ലാര്‍പാടത്തിനായി. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ വര്‍ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നു.

പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോള്‍ അമേരിക്കന്‍ വന്‍കരയിലേക്കും ആഫ്രിക്കയിലേക്കുമുള്‍പ്പെടെ വ്യാപിക്കുകയാണ്.’

വല്ലാര്‍പാടത്തിലൂടെ കേരളം കൈവരിക്കുന്ന ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്‌സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാന്‍ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

X
Top