വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

കേരളത്തിലെ സാനിധ്യം വിപുലീകരിച്ച് ഉത്കര്‍ഷ് ബാങ്ക്

കൊച്ചി: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് സംസ്ഥാനത്ത് പുതിയ ഔട്ട്‌ലൈറ്റ് ഉദ്ഘാടനം ചെയ്ത് ബാങ്കിന്റെ സാനിധ്യം വിപുലീകരിച്ചു.

കേരളത്തിലെ സാനിധ്യം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ വിപുലീകരണം.

കോട്ടയത്ത് പുതിയ ഔട്ട്‌ലെറ്റ് തുറന്നതോടെ കേരളത്തില്‍ ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ ആകെ ബാങ്കിങ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 11 ആയി ഉയര്‍ന്നു.

രാജ്യത്തുടനീളം 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 991 ബാങ്കിങ് ഔട്ട്‌ലെറ്റുകളിലും ബാങ്ക് എത്തി.

സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കിന് കഴിയും.

ഉയര്‍ന്ന സാക്ഷരതക്കും ഊര്‍ജസ്വലമായ സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട കേരളത്തില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണമാണ് കോട്ടയത്തെ ഞങ്ങളുടെ പുതിയ ഔട്ട്‌ലെറ്റിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു.

X
Top