ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഗുജ്റാത്ത് സെമികണ്ടക്ടര്‍ ഫെസിലിറ്റിയില്‍ 3330 കോടി രൂപ നിക്ഷേപിക്കാന്‍ യുഎസ്ടിയും കെയ്ന്‍സ് സെമിക്കോണും

മുംബൈ: ആഗോള ടെക്, എഐ കമ്പനിയായ യു.എസ്.ടി., ഇന്ത്യന്‍ സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കളായ കെയ്ന്‍സ് സെമികോണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം പ്രഖ്യാപിച്ചു. ഗുജറാത്തിലെ സാനന്ദില്‍ ഒരു പുതിയ സെമികണ്ടക്ടര്‍ സൗകര്യം നിര്‍മ്മിക്കുന്നതിനായി ഇരു കമ്പനികളും ചേര്‍ന്ന് മൊത്തം 3,330 കോടി രൂപ നിക്ഷേപിക്കും. ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിലായിരിക്കും (ഒ.എസ്.എ.ടി.) സംരംഭം ശ്രദ്ധകേന്ദ്രീകരിക്കുക. സെമികണ്ടക്ടര്‍ ചിപ്പുകള്‍ പാക്കേജ് ചെയ്ത് പരീക്ഷിക്കുന്ന പ്രക്രിയയെയാണ് ഒ.എസ്.എ.ടി.സെമികണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ ഈ ഘട്ടംനിര്‍ണ്ണായകമാണ്.

ഇത് സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ചിപ്പുകളുടെ ഉപയോഗ ശേഷി വെളിപ്പെടുത്തുന്നു. സെമികണ്ടക്ടര്‍ നിര്‍മ്മാണ കേന്ദ്രമായി മാറുക എന്ന ഇന്ത്യന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് സംരംഭം. ആഭ്യന്തര ഉല്‍പ്പാദനത്തെയും സാങ്കേതിക സ്വാശ്രയത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുടെ ഭാഗമാണിത്. ഇലക്ട്രോണിക്സ് നിര്‍മ്മാണത്തിലെ കെയ്ന്‍സ് സെമിക്കോണിന്റെ അനുഭവവും ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിയല്‍-ടൈം ഡാറ്റ വിശകലനം എന്നിവയിലെ യുഎസ്ടിയുടെ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതായിരിക്കും സൗകര്യങ്ങള്‍.

ഇത് ഇന്ത്യയിലെ സെമികണ്ടക്ടര്‍ ഉല്‍പാദനത്തിന്റെ കാര്യക്ഷമത, വിശ്വാസ്യത, സ്‌കേലബിളിറ്റി എന്നിവ മെച്ചപ്പെടുത്തും. ആഗോളതലത്തില്‍ സാന്നിധ്യവും സെമികണ്ടക്ടര്‍ ക്ലയന്റുകളുടെ വലിയൊരു അടിത്തറയുമുള്ള കമ്പനിയാണ് യുഎസ്ടി. ഗുജറാത്തിലെ പുതിയ സൗകര്യത്തിലേക്ക് അന്താരാഷ്ട്ര ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിക്കും.

ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടെയാണിത്. കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കെയ്ന്‍സ് സെമിക്കോണ്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. അതേസമയം യുഎസ്ടി വിപുലമായ പ്രോസസ് ഒപ്റ്റിമൈസേഷനും ഡാറ്റാധിഷ്ഠിത പിന്തുണയും നല്‍കും.

സാനന്ദിലെ സൗകര്യം ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള ഒഎസ്എടി യൂണിറ്റുകളില്‍ ഒന്നായിരിക്കും. യൂണിറ്റ,് വിദേശ ചിപ്പ് പാക്കേജിംഗിലും ടെസ്റ്റിംഗ് സേവനങ്ങളിലുമുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുകയും മത്സരാധിഷ്ഠിതമായ ഒരു ആഭ്യന്തര ബദല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നിലവില്‍, ഒഎസ്എടി സേവനങ്ങള്‍ കൂടുതലും തായ്വാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും, നൂതന ഉപകരണങ്ങള്‍ വാങ്ങുന്നതിനും, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ നിയമിക്കുന്നതിനുമായാണ് 3,330 കോടി രൂപ മൊത്തം നിക്ഷേപം ഉപയോഗിക്കുക. നിര്‍മ്മാണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയപരിധി കമ്പനികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇന്ത്യയുടെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം. ഈ പങ്കാളിത്തം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുംപ്രാദേശിക മൂല്യനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുകയുംഇലക്ട്രിക് വാഹനങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ വ്യവസായങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

X
Top