രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

9 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ ബീപ്കാർട്ട്

മുംബൈ: വെർടെക്‌സ് വെഞ്ചേഴ്‌സ് സൗത്ത് ഈസ്റ്റ് ഏഷ്യ & ഇന്ത്യ നേതൃത്വം നൽകിയ ഒരു ഫണ്ടിംഗ് റൗണ്ടിൽ 9 മില്യൺ ഡോളർ സമാഹരിച്ചതായി ഓൺലൈൻ ഇരുചക്രവാഹന വിപണിയായ ബീപ്കാർട്ട് അറിയിച്ചു.

2021 സെപ്റ്റംബറിലെ കമ്പനിയുടെ 3 മില്യൺ ഡോളറിന്റെ സീഡ് റൗണ്ടിന് നേതൃത്വം നൽകിയ നിലവിലെ നിക്ഷേപകരായ സ്റ്റെലാരിസ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, ചിരാട്ടെ വെഞ്ച്വേഴ്‌സ് എന്നിവരുടെ പങ്കാളിത്തവും ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു.

ബിസിനസ്, ഉപഭോക്തൃ അനുഭവം, ആന്തരിക ഉൽപ്പന്നങ്ങൾ, സംവിധാനങ്ങൾ, ബ്രാൻഡിംഗ്, പ്രവർത്തനങ്ങൾ തുടങ്ങിയവ വർദ്ധിപ്പിക്കുന്നതിന് പണം ഉപയോഗിക്കുമെന്ന് ബീപ്കാർട്ട് പറഞ്ഞു. ഉപയോഗിച്ച ഇരുചക്രവാഹന വിപണിയിൽ വലിയ ടെക് കമ്പനികൾ ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽ ബീപ്കാർട്ട് വലിയ അവസരമാണ് കാണുന്നത്.

ഡാറ്റാ ക്രഞ്ചിംഗിലൂടെ വിൽപനക്കാർക്കും വാങ്ങുന്നവർക്കും നിശ്ചിത വില വാഗ്‌ദാനം ചെയ്‌ത് സുതാര്യമായ അനുഭവമാണ് ഉപയോക്താക്കൾക്ക് തങ്ങൾ നൽകുന്നതെന്ന് ബീപ്കാർട്ട് അവകാശപ്പെട്ടു. കമ്പനിയുടെ പ്ലാറ്റ്‌ഫോമിലുടെ വാങ്ങുന്നവർക്ക് ബൈക്കുകൾ ബ്രൗസ് ചെയ്യാനും ബൈക്ക് പരിശോധനാ റിപ്പോർട്ടുകൾ പരിശോധിക്കാനും ഹോം ടെസ്റ്റ് റൈഡുകൾ നേടാനും മുഴുവൻ പണമടച്ചോ വാറന്റികളും സേവനങ്ങളുമുള്ള ലോണിലിലുടെയോ ബൈക്കുകൾ വാങ്ങാനും കഴിയും.

X
Top