ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യുഎസ് ടെക്ക് കമ്പനികള്‍ ഇന്ത്യയില്‍ 30,000 പേരെ നിയമിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യ-യുഎസ് വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പ്രമുഖ യുഎസ് ടെക്ക് കമ്പനികള്‍ വന്‍ തോതില്‍ റിക്രൂട്ട്‌മെന്റ് നടത്തി.

ഫേസ്ബുക്ക് (മെറ്റ), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്) എന്നിവ കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയില്‍ 30,000 പേരെനിയമിച്ചു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിലും (എഐ) അനുബന്ധ സാങ്കേതികവിദ്യകളിലും വൈദഗ്ധ്യമുള്ളവരാണ്  ഏറെ പേരും.

മൊത്തം റിക്രൂട്ട്‌മെന്റ് 75,000 കടന്നപ്പോള്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 18-20 ശതമാനം.  2022 ല്‍ ഈ കമ്പനികള്‍ 37,000 പേരെ നിയമിച്ചിരുന്നു.

വിപുലീകരണ പദ്ധതികള്‍

ഓപ്പണ്‍ എഐ ഈയിടെ ന്യൂഡല്‍ഹിയില്‍ ഓഫീസ് തുടങ്ങിയപ്പോള്‍ മൈക്രോസോഫ്റ്റ് 2.65 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് 5.4 കോടി രൂപയ്ക്ക് ഹൈദരാബാദിലും ആപ്പിള്‍ ബെംഗളൂരുവിലെ ഓഫീസ്‌ 1010 കോടി രൂപയ്ക്കും സ്വന്തമാക്കി.

ലോകത്തെ തന്നെ തങ്ങളുടെ വലിയ ഓഫീസ് ഗൂഗിള്‍ ബെംഗളൂരുവില്‍ തുറന്നിരുന്നു.  മെറ്റയും നഗരത്തില്‍ പുതിയ ഓഫീസ് പ്രഖ്യാപിച്ചു. നിലവില്‍ 5200 തസ്തികകളാണ് പ്രമുഖ ടെക്ക് കമ്പനികളില്‍ ഒഴിഞ്ഞുകിടക്കുന്നത്.

X
Top