ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍

ന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് വ്യവസായ ഭീമന്‍മാര്‍. ലക്ഷ്യം ഇന്ത്യന്‍ വിപണി. നീക്കത്തിന് കാരണമായത് യുഎസിന്റെ താരിഫ് തിരിച്ചടി.

പ്രമുഖ ചൈനീസ് കമ്പനികളായ ഹെയര്‍, ഷാങ്ഹായ് ഹൈലി ഗ്രൂപ്പ് എന്നിവരാണ് നേരിട്ടുള്ള വിദേശ നിക്ഷേപ നിബന്ധനകളിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ ശ്രമം നടത്തുന്നത്.

സംയുക്ത സംരംഭങ്ങളായും കമ്പനികളുടെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങുന്നത് വഴിയും വിപണിയിലെത്താനാണ് നീക്കം. ഷാങ്ഹായ് ഹൈലി, വോള്‍ട്ടാസുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

പൂനെയില്‍ 350 കോടിയുടെ നിക്ഷേപം ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പോലുള്ളവയാണ് ചൈനീസ് കമ്പനികളും പരിഗണിക്കുന്നതെന്നാണ് വിവരം.

അതേസമയം, വിഷയത്തില്‍ ഇന്ത്യയുടെ തീരുമാനം നിര്‍ണായകമാണ്. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വേണ്ടെന്ന നിലപാട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്ക് വിദേശ നിക്ഷേപം ആവശ്യമാണെങ്കിലും രാജ്യ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നാണ് ധനമന്ത്രി പറഞ്ഞിരുന്നത്.

ചൈനീസ് നിക്ഷേപത്തിന് രാജ്യത്ത് കടുത്ത നിയന്ത്രണം ആരംഭിച്ചത് 2020 മുതലാണ്. പിന്നാലെ വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്നിവര്‍ക്ക് നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നു.

ചൈനീസ് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ അനുമതികള്‍ വൈകി. അതിനിടയിലും ചില ചൈനീസ് കമ്പനികള്‍ ഇന്ത്യയിലെ പ്രാദേശിക കമ്പനികളുമായി സഹകരിച്ച് വിപണിയില്‍ കടന്നു വന്നിരുന്നു.

ഈ വഴിയാണ് നിലവില്‍ ചൈനീസ് വ്യവസായ ഭീമന്‍മാരും ലക്ഷ്യമിടുന്നത്.

X
Top