
മുംബൈ: യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക താരിഫ് നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ ജിഡിപി 30-50 ബേസിസ് പോയിന്റ് ചുരുങ്ങുമെന്ന് സാമ്പത്തികവിദഗ്ധര്‍. മാത്രല്ല, നിക്ഷേപകരുടെ ആത്മവിശ്വാസത്തേയും പണനയത്തേയും ഒരു ഉത്പാദക രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ശ്രമത്തേയും താരിഫ് അവതാളത്തിലാക്കും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ അധിക തീരുവയായ 25 ശതമാനം പ്രാബല്യത്തില്‍ വരാന്‍ 21 ദിവസമെടുക്കും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ കൂടുതല്‍ വ്യാപാര ഇളവുകള്‍ക്ക് തയ്യാറാകുമെന്നാണ് യുഎസ് കരുതുന്നത്. അതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി താരിഫിനെ കാണുന്നവരും നിരവധി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാന പ്രകാരം 2026 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.5 ശതമാനമാണ് വളരുക. ആഭ്യന്തര ഡിമാന്റ് പുനരുജ്ജീവനത്തിന്റെയും ശക്തമായ നിക്ഷേപങ്ങളുടേയും ഗ്രാമീണ ഉപഭോഗത്തിന്റെ വീണ്ടെടുക്കലിന്റെയും ഫലമായിട്ടാണിത്.
2024-25 സാമ്പത്തിക സര്‍വേ പ്രകാരം നടപ്പ് സാമ്പത്തികവര്‍ഷത്തിലെ രാജ്യത്തിന്റെ വളര്‍ച്ച 6.3-6.8 ശതമാനമാകും.