നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം

വര്‍ക്ക് പെര്‍മിറ്റുകളുടെ ഓട്ടോമാറ്റിക് എക്‌സ്റ്റന്‍ഷന്‍ നിര്‍ത്തലാക്കി യുഎസ്

വാഷിങ്ടണ്‍ ഡിസി: വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വയമേവ പുതുക്കുന്നത് ഒക്ടോബര്‍ 30 മുതല്‍ യുഎസ് നിര്‍ത്തലാക്കും.യുഎസ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് (ഡിഎച്ച്എസ്) അറിയിച്ചതാണിത്.ഇതുവരെ ഇഎഡികള്‍ക്ക് (തൊഴില്‍ അംഗീകാര രേഖകള്‍ ) ഓട്ടോമാറ്റിക് എക്‌സ്‌റ്റെന്‍ഷന്‍ അനുവദിച്ചിരുന്നു. ഇത് അപേക്ഷ പ്രൊസസ് ചെയ്യുമ്പോഴും ജോലി തുടരാന്‍ അപേക്ഷകരെ അനുവദിച്ചു.

പുതിയ നിയമമനുസരിച്ച് ഒക്ടോബര്‍ 30 തൊട്ട് ഓട്ടോമാറ്റിക് എക്‌സ്റ്റന്‍ഷനുകള്‍ അനുവദിക്കില്ല. അപേക്ഷകര്‍ക്ക് പ്രൊസസ് തീരുന്നത് വരെ ജോലി ചെയ്യാനാകില്ല. അതേസമയം ടിപിഎസ് എന്നറിയപ്പെടുന്ന താല്‍ക്കാലിക സംരക്ഷിത സ്റ്റാറ്റസുള്ള വ്യക്തികള്‍ക്ക് ഫെഡറല്‍ രജിസ്റ്റര്‍ നോട്ടീസിലൂടെ ഓട്ടോമാറ്റിക് എക്‌സ്റ്റന്‍ഷനുകള്‍ ലഭിച്ചേയ്ക്കാം. യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ അല്ലെങ്കില്‍ മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുന്ന പദവിയാണ് ടിപിഎസ്.

എല്ലാ അപേക്ഷകളും മുന്‍കൂട്ടി ഫയല്‍ ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ അംഗീകാരത്തിലെ കാലതാമസം ഒഴിവാക്കാനാണിത്. നയം മാറ്റം നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാരെ ബാധിച്ചേയ്ക്കും. താല്‍ക്കാലിക വിസകളില്‍ ജോലി ചെയ്യുന്നവര്‍, ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍, അഭയം തേടുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സാധാരണയായി ഇഎഡികളെ ആശ്രയിക്കുന്നവരാണ്.

X
Top