ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഇന്ത്യയ്ക്ക് കൂടുതല്‍ ദ്വിതീയ താരിഫുകള്‍ നേരിടേണ്ടി വരുമെന്ന് ട്രമ്പ്

മുംബൈ: 25 ശതമാനം അധിക താരിഫുകള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍ ദ്വിതീയ താരിഫുകള്‍ ഇന്ത്യയ്‌ക്കെതിരെയുണ്ടാകുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്‌ക്കെതിരെ മാത്രം എന്തുകൊണ്ട് നടപടി എന്ന ചോദ്യത്തിന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കി.

അധിക തീരുവ ഏര്‍പ്പെടുത്തി എട്ട് മണിക്കൂര്‍ മാത്രമേ ആകുന്നുള്ളൂവെന്നും എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ ഇനിയും നിങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂ. ഞങ്ങള്‍ കൂടുതല്‍ ദ്വിതീയ താരിഫുകള്‍ ചുമത്തും,’ ട്രമ്പ് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ ചൈനയും നേരിടേണ്ടിവരും. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചതിന് ശേഷമായിരുന്നു പ്രസ്താവന.

ദേശീയ സുരക്ഷ, വിദേശനയ ആശങ്കകള്‍, മറ്റ് പ്രസക്തമായ വ്യാപാര നിയമങ്ങള്‍ എന്നിവയാണ് വര്‍ദ്ധനവിന് കാരണമായി ട്രമ്പ് പറയുന്നത്. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി നേരിട്ടോ അല്ലാതെയോ അമേരിക്കയ്ക്ക് ‘ അസാധാരണമായ ഭീഷണി’ ഉയര്‍ത്തുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

X
Top