Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ക്രൂഡ് വിലയിടിവിനെത്തുടർന്ന് 60 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ യുഎസ്

ന്യൂയോർക്ക്: ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേയ്ക്ക് കൂടുതൽ എണ്ണയെത്തിക്കാൻ പദ്ധതിയിട്ട് ബൈഡൻ ഭരണകൂടം. ആഗോള എണ്ണവില കഴിഞ്ഞ ഒരാഴ്ചയായി 80 ഡോളറിൽ താഴെ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

അടിയന്തര സാഹചര്യങ്ങളിൽ എണ്ണവിപണിയിലെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയാണ് എസ്പിആർ ലക്ഷ്യമിടുന്നത്.

റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില പിടിവിട്ട് ഉയർന്നപ്പോൾ ഏറ്റവും അവസാനമായി എസ്പിആർ വലിയ തോതിൽ ഉപയോഗപ്പെടുത്തിയത്. യുഎസിനാണ് എസ്പിആറിന്റെ പരിപാലന ചുമതല.

യുദ്ധസമയത്ത് ഉപയോഗിച്ച റിസർവ് യുഎസ് ഇതുവരെ റീഫിൽ ചെയ്തിരുന്നില്ല. യുഎസിലെ പണപ്പെരുപ്പവൃം, സാമ്പത്തിക സമമ്മർദവുമായി ഇതിനു പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നത്. ആഗോള വിപണിയിലെ താരതമ്യേന ഉയർന്ന് എണ്ണവിലയും റീഫില്ലിനെ ബാധിച്ചു.

നിലവിൽ എണ്ണ വിലയിലുണ്ടായ ഇടിവ് മുതലാക്കി സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേക്ക് 60 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമായി വാങ്ങാണാണ് യുഎസിന്റെ തീരുമാനം.

സെപ്റ്റംബറിൽ 1.5 ദശലക്ഷം ബാരലും, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 4.5 ദശലക്ഷം ബാരലുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അടുത്തിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും, പുതിയ സപ്ലൈകൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയും ചെയ്തിരിക്കുന്ന ബയൂ ചോക്റ്റൗ സൈറ്റിലേക്ക് ആകും ഈ എണ്ണയെത്തുക.

ഇത്രയും എണ്ണ ഒരുമിച്ച് ആവശ്യപ്പെട്ടാൽ വില ഉയർന്നേക്കുമെന്ന വിലയിരുത്തലാണ് ഘട്ടംഘട്ടമായുള്ള റീഫില്ലിലേയ്ക്കു നയിക്കുന്നത്. ഒപെക്ക് പ്ലസ് ഉൽപ്പാദന നിയന്ത്രണം വർഷത്തിന്റെ രണ്ടാം പകുതിയിലും തുടരുകയാണ്.

ഘട്ടംഘട്ടമാണെങ്കിലും എസ്പിആർ നിറയ്ക്കൽ നടപടി എണ്ണ ഡിമാൻഡ് ഉയരാൻ കാരണമായേക്കുമെന്നു വിദഗ്ധർ വിശ്വസിക്കുന്നു. ഇത് വില കൂടാനും വഴിവച്ചേക്കാം.

ലോകത്തിലെ ഏറ്റവും വലിയ അടിയന്തര ക്രൂഡ് ഓയിൽ കരുതൽ ശേഖരമായി നിലകൊള്ളുന്ന എസ്പിആർ വീണ്ടും നിറയ്ക്കാനുള്ള അധികൃതരുടെ വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് യുഎസ് എസ്പിആറിൽ നിന്ന് 180 ദശലക്ഷം ബാരൽ എണ്ണ പുറത്തെത്തിച്ചിരുന്നു. ഇതേത്തുടർന്ന് എസ്പിആർ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു.

ഏകദേശം 700 ദശലക്ഷം ബാരലാണ് എസ്പിആറിന്റെ മൊത്തം ശേഷി. നിലവിൽ ഏകദേശം 370.2 ദശലക്ഷം ബാരൽ ക്രൂഡ് ആണ് എസ്പിആറിലുള്ളത്. 2022 -ന്റെ തുടക്കത്തിൽ ഇത് ഏകദേശം 600 ദശലക്ഷം ബാരലുകളായിരുന്നു.

ഏപ്രിൽ ആദ്യം മുതൽ എണ്ണവിലയിൽ 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് എസ്പിആർ വീണ്ടും ചർച്ചയാകുന്നത്.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 79.57 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 75.47 ഡോളറുമാണ് നിരക്ക്.

X
Top