മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

യുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പി

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം താരിഫ് രാജ്യത്തെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ് ഏഷ്യ സോവറിന്‍& ഇന്റര്‍നാഷണല്‍ പബ്ലിക് ഫിനാന്‍സ് റേറ്റിംഗ് ഡയറക്ടര്‍ യീഫാണ്‍ ഫുവ. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.5 ശതമാനമെന്ന തോതില്‍ വളരുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി ജിഡിപിയുടെ 2 ശതമാനമാണെങ്കിലും ഇലക്ട്രോണിക്‌സ് പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്. ഇത് ആഘാതം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മികച്ച ആഭ്യന്തര വിപണിയും മികച്ച മണ്‍സൂണും സ്ഥിരതയുള്ള എണ്ണവിലയും അനുകൂല ഘടകങ്ങളാണ്.

അതേസമയം രാജ്യത്ത് നിക്ഷേപം കുറയുമെന്ന് ഫുവ അഭിപ്രായപ്പെട്ടു. നിക്ഷപകര്‍ തങ്ങളുടെ എക്‌സ്‌പോഷ്വര്‍ സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് മാറ്റുന്നതിനാലാണിത്. യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ 86.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയില്‍ 55 ശതമാനമാണ് താരിഫ് നേരിടുന്നത്.

ട്രംപ് നേരത്തെ ചുമത്തിയ 25 ശതമാനം താരിഫ് ഇതിനോടകം പ്രാബല്യത്തില്‍ വന്നു. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം അധികം താരിഫ് ഓഗസ്റ്റ് 27 നാണ് നടപ്പിലാകുക. ഇതോടെ ബ്രസീലിനോടൊപ്പം ഏറ്റവും കൂടുതല്‍ യുഎസ് താരിഫ് നേരിടുന്ന രാജ്യമായി ഇന്ത്യ മാറും.

X
Top