മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

യുഎസ് ഇറക്കുമതി തീരുവ പ്രതിസന്ധി; വ്യവസായികളുടെ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ്ടെപ് നാല് ശതമാനമാക്കിയാല്‍ വ്യവസായികൾക്ക് താങ്ങാകുമെന്ന് കയറ്റുമതി വിദഗ്ദ്ധർ

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയിലെ പ്രതിനിധികളുടെ യോഗം സംസ്ഥാന വ്യവസായവകുപ്പ് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തു. കയറ്റുമതി മേഖലയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് പറഞ്ഞു. വാണിജ്യ മേഖലയ്ക്കൊപ്പം സര്‍ക്കാര്‍  ഉറച്ച് നില്ക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമേ കേരളത്തില്‍ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും കയറ്റുമതി കേന്ദ്രീകൃത മേഖലയുടെ ആവശ്യങ്ങളും നിലപാടും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ നിന്ന ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു.

അമേരിക്കയില്‍ നിന്നുള്ള പ്രതിസന്ധി അതീവഗുരുതരമാണെന്ന് വ്യവസായികള്‍ ഒന്നടങ്കം പറഞ്ഞു. അമേരിക്കയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതു വരെ കാത്തിരിക്കുന്നതിന് പകരം സമാന്തരമായ മറ്റ് വിപണികള്‍ കണ്ടെത്തണം. മലയാളികള്‍ ഇന്ന് മിക്ക രാജ്യങ്ങളിലും താമസിക്കുന്നുണ്ട്. എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടു വരണം. അതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും വ്യവസായികൾ പ്രത്യാശ പ്രകടിപ്പിച്ചു. കയറ്റുമതി മേഖലയ്ക്ക് നല്കി വന്നിരുന്ന പല സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് കാലമായി വെട്ടിക്കുറച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ്ടെപ് (റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്‍ഡ് ടാക്സസ് ഓണ്‍ എക്സ്പോര്‍ട്സ് പ്രൊഡക്ടസ്) പോലുള്ളവ മുന്‍കാലത്തേതു പോലെ നാല് ശതമാനമാക്കിയാല്‍ കുറച്ചൊക്കെ പ്രതിസന്ധി മറികടക്കാമെന്ന് കയറ്റുമതി മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാണിച്ചു.

കേന്ദ്രപദ്ധതികളുടെ ആനുകൂല്യം നേടിയെടുക്കുന്നതിന് കെഎസ്ഐഡിസിയില്‍ നിന്ന് നോഡല്‍ ഓഫീസറെ നിയമിക്കാവുന്നതാണ്. വൈദ്യുതി നിരക്കില്‍ ഇളവ്, തൊഴിലാളി ക്ഷേമ പദ്ധതികളില്‍ സബ്സിഡി തുടങ്ങിയവയും പരിഗണിക്കാവുന്നതാണെന്ന് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറഞ്ഞു. മത്സ്യബന്ധന മേഖലയിലും സമുദ്രോത്പന്ന സംസ്ക്കരണ മേഖലയിലും വലിയ തൊഴില്‍ നഷ്ടത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ സബ്സിഡിയും സംസ്ക്കരണ യൂണിറ്റുകളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് മറ്റ് തൊഴിലവസരങ്ങള്‍ ഒരുക്കുകയും വേണമെന്നും സമുദ്രോത്പ്പന്ന കയറ്റുമതി മേഖല ആവശ്യപ്പെട്ടു.

X
Top