റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

അമേരിക്കയുടെ വളര്‍ച്ച 1.4 ശതമാനമായി ഇടിഞ്ഞു

കൊച്ചി: ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച നിരക്ക് 1.4 ശതമാനമായി കുത്തനെ ഇടിഞ്ഞു.
ജൂലായ് മുതല്‍ സെപ്തംബർ വരെ വളർച്ച നിരക്ക് 4.4 ശതമാനമായിരുന്നു.

സർക്കാരിന്റെ ചെലവുകളിലെ കുറവും ഉപഭോക്തൃ ഉപഭോഗത്തിലെ ഇടിവുമാണ് തിരിച്ചടിയായത്. അമേരിക്കയിലെ താെഴില്‍ മേഖലയിലെ തളർച്ച ശക്തമാകുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുടിയേറ്റക്കാർക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നടപടി കടുപ്പിച്ചതോടെ ജോലിക്കായി ആളെ കിട്ടാനില്ലാത്ത സാഹചര്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാകുന്നില്ല.

ട്രംപിന്റെ പകരത്തീരുവ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നും ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

X
Top