കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ജനുവരി-മാര്‍ച്ച് പാദത്തില്‍ യുഎസ് സാമ്പത്തിക വളര്‍ച്ച 1.1 ശതമാനമായി കുറഞ്ഞു

വാഷിങ്ടണ്‍: ഉയര്‍ന്ന പലിശനിരക്ക് ഭവന വിപണിയെ ബാധിക്കുകയും ബിസിനസുകള്‍ ഇന്‍വെന്ററികള്‍ കുറയ്ക്കുകയും ചെയ്തതിനാല്‍ യുഎസ് സമ്പദ്വ്യവസ്ഥ ജനുവരി മുതല്‍ മാര്‍ച്ച് വരെ മന്ദഗതിയിലായി. വാര്‍ഷിക വേഗത 1.1 ശതമാനമായി കുറഞ്ഞു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 3.2 ശതമാനവും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ 2.6 ശതമാനവും വളര്‍ന്ന രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം പിന്നീട് ദുര്‍ബലമായതായി വാണിജ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ മാന്ദ്യം ആസന്നമായി. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡ് റിസര്‍വിന്റെ കര്‍ശന നയങ്ങളാണ് മാന്ദ്യത്തിലേയ്ക്ക് നയിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 9 തവണയാണ് ഫെഡ് റിസര്‍വ് പലിശനിരക്കുയര്‍ത്തിയത്.

പണപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഉയരത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടികള്‍. നിലവില്‍ പണപ്പെരുപ്പം ക്രമാനുഗതമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഫെഡ് റിസര്‍വിന്റെ ലക്ഷ്യമായ 2 ശതമാനത്തേക്കാള്‍ കൂടുതലാണ് അത്.

ദുര്‍ബലമായ ഭവന വിപണി, ഉയര്‍ന്ന വായ്പ നിരക്കുകളില്‍ തട്ടി തകര്‍ന്നു. ഉപഭോക്തൃ ചെലവ് 70 ശതമാനമാണ് ഇടിഞ്ഞത്. ബാങ്കുകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാണ്.

ഇത് കടം വാങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കി.

X
Top