
ലണ്ടന്‍: ആഗോള ഓഹരി വിപണി തിങ്കളാഴ്ച നേട്ടത്തിലായി. യുഎസ്- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ഉടമ്പടിയെതുടര്‍ന്നാണിത്. ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍ പോളിസി മീറ്റിംഗുകളിലെ വിശ്വാസവും തുണച്ചു.
ജപ്പാനുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് യുഎസിന്റെ യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ചട്ടക്കൂട്. ഇയു ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമായി കുറച്ച യുഎസ് തുടക്കമെന്ന നിലവില്‍ വാഹന ഇറക്കുമതി ചുങ്കം പരിമിതമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15% തീരുവ ചുമത്തല്‍, യുഎസ് ഊര്‍ജ്ജത്തിന്റെയും സൈനിക ഉപകരണങ്ങളുടെയും നിര്‍ബന്ധിത വാങ്ങലുകള്‍, യൂറോപ്പിന്റെ പൂജ്യം താരിഫ് എന്നിവയാണ് മറ്റ് നിബന്ധനകള്‍.
യുഎസ് -ചൈന ചര്‍ച്ചകള്‍ തിങ്കളാഴ്ച സ്‌റ്റോക്ക്‌ഹോമില്‍ നടക്കുകയാണ്. ട്രമ്പിന്റെ താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്ന ഓഗസ്റ്റ് 1 ന് മുന്‍പ് കരാര്‍ ഒപ്പുവയ്ക്കുകയാണ് ലക്ഷ്യം.
എസ്ആന്റ്പി500 ഫ്യൂച്വറുകള്‍ 0.4 ശതമാനവും നസ്ദാഖ് ഫ്യൂച്ച്വര്‍ 0.5 ശതമാനവും തിങ്കളാഴ്ച ഉയര്‍ന്നു. ഡോളറിനെതിരെ യൂറോ, സ്‌റ്റെര്‍ലിംഗ്, യെന്‍ കറന്‍സികള്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് ഒരു ശതമാനമാണുയര്‍ന്നത്.