തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ടാറ്റ കൺസൾട്ടൻസിക്ക് 140 മില്യൺ ഡോളറിന്റെ പിഴ ചുമത്തി യുഎസ് കോടതി

ബെംഗളൂരു: ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) ചുമത്തിയ ശിക്ഷാ നഷ്ടപരിഹാരത്തിനുള്ള ജൂറി വിധി 140 മില്യൺ ഡോളറായി കുറച്ചുകൊണ്ട് പടിഞ്ഞാറൻ ജില്ലയിലുള്ള  വിസ്‌കോൺസിൻ യുഎസ് ജില്ലാ കോടതി ഉത്തരവിട്ടു. നേരത്തെ, ഐടി സേവന കമ്പനി ശിക്ഷാ നഷ്ടപരിഹാരമായി 280 മില്യൺ ഡോളർ നൽകണമെന്ന് കോടതി പറഞ്ഞിരുന്നു. 2014-ൽ ടിസിഎസ് ബൗദ്ധിക സ്വത്ത് അപഹരിച്ചുവെന്നാരോപിച്ച് എപിക് സിസ്റ്റംസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. ടിസിഎസ് ജീവനക്കാർ തങ്ങളുടെ സിസ്റ്റം ഡെവലപ്‌മെന്റ് വിവരങ്ങൾ അടങ്ങിയ സുപ്രധാന ഡാറ്റ മോഷ്ടിച്ചതായി യുഎസ് ആസ്ഥാനമായുള്ള സ്ഥാപനം ആരോപിച്ചിരുന്നു. ഇതിനായി ടിസിഎസ് വ്യാജ യൂസർ അക്കൗണ്ട് ഉപയോഗിച്ചുവെന്നാണ് ആരോപണം.

ഇപ്പോഴത്തെ ഭേദഗതി വരുത്തിയ വിധി ഫയൽ ചെയ്യാൻ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ക്ലർക്കിനോട് നിർദ്ദേശിച്ചതായി ടിസിഎസ് തിങ്കളാഴ്ച ഫയലിംഗിൽ അറിയിച്ചിരുന്നു. അപ്പീൽ കോടതിയിൽ തങ്ങൾക്ക് അനുകൂലമായി ശക്തമായ വാദങ്ങൾ ഉണ്ടെന്നും ശിക്ഷാപരമായ നാശനഷ്ടങ്ങൾ സംബന്ധിച്ച ഉത്തരവിനെ ട്രയൽ കോടതിയിൽ കമ്പനി ഹാജരാക്കിയ വസ്തുതകൾ പിന്തുണയ്ക്കുന്നില്ലെന്നും ടിസിഎസ് അറിയിച്ചു. എപിക്കിന്റെ രേഖകൾ കമ്പനി ദുരുപയോഗം ചെയ്യുകയോ പ്രയോജനം നേടുകയോ ചെയ്തിട്ടില്ലെന്നും, അപ്പീൽ കോടതിക്ക് മുമ്പാകെ തങ്ങളുടെ നിലപാട് ശക്തമായി വാദിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ടിസിഎസ് പറഞ്ഞു. 

X
Top