കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം നവംബറില്‍ കുറഞ്ഞു

ന്യൂയോര്‍ക്ക്: ഉപഭോക്തൃ ഉത്പാദന സൂചിക (സിപിഐ) പണപ്പെരുപ്പം നവംബറില്‍, മുന്‍മാസത്തേക്കാള്‍ 0.1 ശതമാനം മാത്രം വര്‍ധിച്ചതിനെ തുടര്‍ന്ന് യുഎസ് ഓഹരി അവധി വിലകള്‍ 3 ശതമാനം ഉയര്‍ന്നു. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 7.1 ശതമാനം വളര്‍ച്ചയാണ് നവംബറില്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. കുറഞ്ഞ ഊര്‍ജ്ജ വില വര്‍ദ്ധിച്ചുവരുന്ന ഭക്ഷണ ചെലവ് നികത്താന്‍ സഹായിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ കര്‍ശനമായ നിരക്ക് വര്‍ദ്ധനവില്‍ നിന്നും പിന്മാറാന്‍ ഫെഡ് റിസര്‍വ് തയ്യാറായേക്കും.
എസ് ആന്റ് പി 500 കരാറുകള്‍ നിലവില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. നാസ്ഡാക്ക് 100 ഫ്യൂച്ചറുകള്‍ 4%-ല്‍ കൂടുതല്‍ ചേര്‍ത്തപ്പോള്‍ രണ്ട് വര്‍ഷ ട്രഷറി യീല്‍ഡ് 15 ബേസിസ് പോയിന്റില്‍ കൂടുതല്‍ ഇടിഞ്ഞു.
നവംബറിലെ യുഎസ് ഉപഭോക്തൃ വില സൂചികയില്‍ 7.3% വര്‍ദ്ധനവ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഫെഡറല്‍ ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് നിരക്ക് 50 ബേസിസ് പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള 89% സാധ്യതയാണ് നിലവിലുള്ളത്. ഫെഡറേഷന്റെ ആക്രമണാത്മക നയം കര്‍ശനമാക്കുന്നത് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ഭയം ഈ വര്‍ഷം എസ് ആന്റ് പി 500 നെ 16.3% താഴേക്ക് തള്ളിവിട്ടിരുന്നു. ലോകമെമ്പാടുമുള്ള വിപണി പങ്കാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന കണക്കാണ് ചൊവ്വാഴ്ച പുറത്തുവന്നത്.

X
Top