ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്ക്

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ വെൽത്ത് മാനേജ്മെൻറ് പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്കു കടക്കുന്നു. ടേം ലൈഫ് ഇൻഷുറൻസുമായി തുടക്കം കുറിക്കുന്ന സ്ഥാപനം തുടർന്ന് ആരോഗ്യ, വാഹന, ട്രാവൽ ഇൻഷുറൻസ് മേഖലകളിലേക്കും കടക്കും.

എച്ച്ഡിഎഫ്സി ലൈഫാണ് അപ്സ്റ്റോക്സുമായി ആദ്യം പങ്കാളിത്തത്തിലെത്തുന്ന ഇൻഷുറൻസ് സ്ഥാപനം. ഓഹരി, എഫ്&ഒ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മേഖലകളിൽ അപ്സ്റ്റോക്സ് ഇതിനകം തന്നെ ഉപഭോക്താക്കളുടെ അംഗീകാരം നേടിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് സുതാര്യവും, ആവശ്യാനുസരണവും, ലളിതവുമായ അനുഭവങ്ങൾ ലഭ്യമാക്കി ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ മാറ്റിമറിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഉപഭോക്താക്കൾ ഇൻഷുറൻസ് രംഗത്തു നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാൻ പ്രതിബദ്ധരാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ അപ്സ്റ്റോക്സ് സഹസ്ഥാപക കവിത സുബ്രഹ്മണ്യൻ പറഞ്ഞു.

തങ്ങളുടെ ഇൻഷുറൻസ് പരിഹാരങ്ങൾ അപ്സ്റ്റോക്സിൻറെ മുഴുവൻ ഉപഭോക്തൃ അടിത്തറയിലേക്കും വ്യാപിപ്പിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ വിതരണ, ഡിജിറ്റൽ കഴിവുകളും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നുവെന്ന് എച്ച്ഡിഎഫ്സി ലൈഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സുരേഷ് ബദാമി പറഞ്ഞു.

X
Top