ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

യുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

മുബൈ: യുപിഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ ഓഗസ്റ്റില്‍ ആദ്യമായി 20 ബില്യണ്‍ എണ്ണം കടന്നു. എന്നാല്‍ മേഖലകളില്‍ ഉപയോഗം വ്യത്യസ്തമാണ്.

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ സ്വീകരിച്ച യുപിഐ പേയ്മെന്റുകള്‍ ഏപ്രില്‍-ഓഗസ്റ്റില്‍ 5.9 ബില്യണാണ്. 2023 ലെ സമാന കാലയളവിനെ അപേക്ഷിച്ച് 255 ശതമാനം കൂടുതല്‍. ഇടപാട് മുല്യം 228 ശതമാനം ഉയര്‍ന്ന് 69133 കോടി രൂപയുടേതായി. ഇത് 5 മാസത്തില്‍ ഒരു വ്യക്തി നടത്തിയ 4.1 സൈ്വപ്പുകള്‍ക്ക് തുല്യമാണ്. രണ്ട് വര്‍ഷം മുന്‍പ് ഇത് 1.2 ആയിരുന്നു.

അതേസമയം ഒരു ഇടപാടിന്റെ ശരാശരി മൂല്യം 127 രൂപയില്‍ നിന്നും 117 രൂപയായി കുറഞ്ഞു. ഓണ്‍ലൈന്‍ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉപയോഗം വര്‍ദ്ധിച്ചു. ഇടപാടുകള്‍ 238 ശതമാനം ഉയര്‍ന്ന് 505 ദശലക്ഷം ആയപ്പോള്‍ മൂല്യം 33947 കോടി രൂപ. പെര്‍ക്യാപിറ്റ 0.35 ഇടപാടുകള്‍.

ഡിജിറ്റല്‍ പെയ്മെന്റുകളുടെ നട്ടെല്ലായി പലചരക്ക് കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുടരുന്നു. 3.2 ലക്ഷം കോടിയുടെ 14.5 ബില്യണ്‍ ഇടപാടുകളാണ് ഈ വിഭാഗം നടത്തിയത്. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലെ ഇടപാടുകള്‍ 2023 നെ അപേക്ഷിച്ച് 80 ശതമാനം കുറഞ്ഞ് 332 ദശലക്ഷമായി. 21156 കോടി രൂപയാണ് ഇടപാട് മൂല്യം. ഒരു വ്യക്തിയുടെ ശരാശറി ചെലവ് 637 രൂപ.

മറ്റ് മേഖലകള്‍ സമ്മിശ്ര പ്രവണതകളാണ് പ്രകടമാക്കുന്നത്. ഫാര്‍മസികള്‍ 1.36 ബില്യണ്‍ ഇടപാടുകള്‍ (54,721 കോടി രൂപ), പാല്‍വില്‍പന കേന്ദ്രങ്ങള്‍ 870 ദശലക്ഷത്തിലധികം (21,928 കോടി രൂപ),സര്‍ക്കാര്‍ സേവനങ്ങള്‍ 508 ദശലക്ഷം ഇടപാടുകള്‍ (48,847 കോടി രൂപ) എന്നിങ്ങനെയാണിത്. ഫാര്‍മസികളിലെ ശരാശരി ഇടപാട് മൂല്യം 379 രൂപയില്‍ നിന്നും 400 രൂപയായും യൂട്ടിലിറ്റികളിലേത് 1267 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

X
Top