ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

യുപിഐ ഇടപാടുകൾ അധിക കാലം സൗജന്യമാകില്ലെന്ന് ആർബിഐ ഗവർണർ

ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
യുപിഐ സംവിധാനം ഭാവിയിൽ സാമ്പത്തികമായി സുസ്ഥിരമാക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു.

നിലവിൽ ഉപയോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. എന്നാൽ ഇതിനായി ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് സബ്സിഡി നൽകുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പേമെന്‍റ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയോടെ നിലനിൽക്കണമെങ്കിൽ ആരെങ്കിലും ചെലവ് വഹിക്കേണ്ടിവരും. സൗജന്യ യുപിഐ വിനിമയം എല്ലാക്കാലത്തേക്കും തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയില്ല.

ഏതെങ്കിലും ഒരു സേവനം എല്ലാക്കാലത്തും കാര്യക്ഷമമായി നിലനിൽക്കണമെങ്കിൽ ഒന്നുകിൽ എല്ലാവരും ചേർന്ന് ചെലവ് വഹിക്കണം, അല്ലെങ്കിൽ ഉപയോക്താവ് ചാർജ് നൽകണം അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സീറോ മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് നയം തുടരണമോ എന്ന തീരുമാനം ആത്യന്തികമായി സർക്കാരിന്‍റേതാണെന്നും മൽഹോത്ര വ്യക്തമാക്കി.

X
Top