എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ റെക്കോഡ്

മുംബൈ: യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളും മൂല്യവും ഏപ്രിലില്‍ കുറിച്ചത് പുത്തന്‍ റെക്കോഡ്.

ഇടപാടുകളുടെ മൂല്യം 2022 ഏപ്രിലിനേക്കാള്‍ 43 ശതമാനം വര്‍ദ്ധിച്ച് 14.07 ലക്ഷം കോടി രൂപയിലെത്തിയെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഇടപാടുകളുടെ എണ്ണം 59 ശതമാനം ഉയര്‍ന്ന് 890 കോടിയായി.

മാര്‍ച്ചില്‍ ഇടപാടുകളുടെ മൂല്യം 14.05 ലക്ഷം കോടി രൂപയും എണ്ണം 870 കോടിയും ആയിരുന്നു. മൊത്തം 12.35 ലക്ഷം കോടി രൂപയുടെ 750 കോടി ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്.

കഴിഞ്ഞമാസത്തെ അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ മാത്രം 1.37 ലക്ഷം കോടി രൂപയുടെ 100 കോടി ഇടപാടുകള്‍ നടന്നുവെന്നും എന്‍.പി.സി.ഐ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ യു.പി.ഐയുടെ തുടക്കം നോട്ട് അസാധുവാക്കലിന് പിന്നാലെ 2016ലാണ്. 2023 മാര്‍ച്ചില്‍ ഇടപാട് മൂല്യം ആദ്യമായി 14 ലക്ഷം കോടി രൂപയിലെത്തി.

ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍പേ, പേടിഎം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യതയുള്ള യു.പി.ഐ ആപ്പുകള്‍.

X
Top