ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

യുപിഐ പേമെന്റ് സൗകര്യം യുഎഇയില്‍ ലഭ്യമാക്കി

ക്യുആര്‍ കോഡ് അടിസ്ഥാനപ്പെടുത്തിയുള്ള യു.പി.ഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) പേമെന്റ് സൗകര്യം യു.എ.ഇയില്‍ ലഭ്യമാക്കി.

നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ പേമെന്റ്‌സ് ലിമിറ്റഡ്, നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണലിന്റെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കിയത്.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലകളില്‍ ഡിജിറ്റല്‍ വാണിജ്യ ഇടപാടുകള്‍ക്കുള്ള മുന്‍നിര സ്ഥാപനമാണ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍.

ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും ഇത് പ്രയോജനപ്പെടും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമുള്ളവര്‍ക്ക് ഈ സൗകര്യം യു.പി.ഐ ഇടപാടിന് ഉപയോഗപ്പെടുത്താം. നെറ്റ്‌വര്‍ക്കിന് രണ്ടു ലക്ഷത്തില്‍പരം പി.ഒ.എസ് ടെര്‍മിനലുകളുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗതാഗത സംവിധാനങ്ങള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാ രംഗത്തും ഉപയോഗപ്പെടുത്തി വരുന്നു.

X
Top