എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

15 രാജ്യങ്ങളുമായി യുപിഐ പണമിടപാട് നടത്താനായേക്കും

ന്യൂഡൽഹി: യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും.

യുപിഐ രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുമായി ഒപ്പിട്ട കരാർ.

തയ്‌വാൻ ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു.

ഇന്ത്യയിൽ ഒരാൾക്ക് യുപിഐ വഴി പണമയയ്ക്കുന്ന അതേ വേഗത്തിൽ സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറുമുള്ളവർക്കും അയയ്ക്കാമെന്നതാണ് മെച്ചം.

പ്രതിദിനം 60,000 രൂപയുടെ പണമിടപാട് വരെ നടത്താനാണ് നിലവിൽ അനുമതി.

X
Top