ഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

യുപിഐ ഇടപാടുകൾക്കുള്ള പരിധി ഉയര്‍ത്തി; പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍

മുംബൈ: യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

  • നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.
  • സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
  • യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.
  • ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.
  • വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ എന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.
  • സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

X
Top